Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം മഹല്ല് ജനറൽ ബോഡി യോഗം: നിലവിലെ കമ്മിറ്റിയുടെ പാനലിന് വിജയം


എരമംഗലം മഹല്ല് ജനറൽ ബോഡി യോഗം: നിലവിലെ കമ്മിറ്റിയുടെ പാനലിന് വിജയം


എരമംഗലം മഹല്ല് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ നിലവിലെ കമ്മിറ്റിയുടെ പാനൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുൻ സെക്രട്ടറി വി.കെ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള പാനലാണ് വോട്ടിങ് സംവിധാനത്തിലൂടെ നടന്ന മത്സരത്തിൽ വൻ വിജയം കൈവരിച്ചത്. മഹല്ലിലെ പുരുഷന്മാരായ അംഗങ്ങളാണ് ആവേശകരമായ വോട്ടെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത്.

വി.കെ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള പാനലും മുഹമ്മദ് കുട്ടി പേരോത്തയിലിന്റെ നേതൃത്വത്തിലുള്ള പാനലും തമ്മിലായിരുന്നു പ്രധാന മത്സരം നടന്നത്. ആകെ പോൾ ചെയ്ത 534 വോട്ടുകളിൽ വി.കെ. ഷാഹുൽ ഹമീദിന്റെ പാനൽ 342 വോട്ടുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. എതിർപക്ഷത്തിന് 182 വോട്ടുകൾ മാത്രമാണ് നേടാനായത്. പോൾ ചെയ്തതിൽ 10 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു. 

വോട്ടെടുപ്പിലൂടെ വിജയത്തിലെത്തിയ ഈ 101 അംഗ പാനലിൽ നിന്നായിരിക്കും മഹല്ലിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഔദ്യോഗിക ഭരണസമിതിയെയും വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കുക.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments