Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് ഈ വർഷത്തെ സ്വരാജ് ട്രോഫി പുരസ്‌കാരം ഒന്നാം സ്ഥാനം .

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് ഈ വർഷത്തെ സ്വരാജ് ട്രോഫി പുരസ്‌കാരം ഒന്നാം സ്ഥാനം . 

തുടർച്ചയായി മൂന്നാം തവണ യാണ് ബ്ലോക്ക് പഞ്ചായത്ത് ഈ അവാർഡിന് അർഹമാവുന്നത് .അതിൽ രണ്ടു തവണ ഒന്നാം സ്ഥാനവും ഒരു തവണ മൂന്നാം സ്ഥാനവും നേടി . 
കോൾ നിലങ്ങളും , പുഴയും , കനാലുകളും , തീര പ്രദേശങ്ങളും  സമതല ഭൂപ്രദേശങ്ങളും ചേർന്ന ബ്ലോക്ക് പരിധിയിൽ സുസ്ഥിര വികസനം ലക്ഷ്യമാക്കി മണ്ണും ജലവും കൃഷിയും തൊഴിൽ സംരംഭങ്ങളും , ജൈവ സമ്പത്തും , പൊതുജനാരോഗ്യവും , സംരക്ഷിക്കുന്ന പദ്ധതികൾക്കാണ് 2021-22 പദ്ധതിക്കാലത്തു  ഊന്നൽ നൽകിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു അറിയിച്ചു . 

പൊന്നാനി കോൾ പാടങ്ങളിലെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടു കൃഷി വകുപ്പ് അടക്കമുള്ള വിവിധ ലൈൻ ഡിപ്പാർട്ടുമെന്റുകളെ MLA യുടെ നേതൃത്വത്തിൽ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്നതിനും അതിന്റെ ഗുണം കര്ഷകരിലെത്തിക്കുന്നതിലും ബ്ലോക്ക് പഞ്ചായത്ത് അതിന്റെതായ പങ്കു വഹിച്ചു . 

പാൽ ഉൽപ്പന്ന നിർമ്മാണയൂണിറ്റ് , വനിതാ ജിം , ഹരിത പദ്ധതി യുടെ ഭാഗമായി തുണി സഞ്ചി - ബാഗ് നിർമ്മാണ യൂണിറ്റുകൾ , കോമൺ കിച്ചൺ , പരമ്പരാഗത തൊഴിൽ സംരക്ഷണ പദ്ധതികൾ . അടക്കം സംരംഭക മേഖലകളിൽ നടപ്പാക്കി . 

നാടൻ കിഴങ്ങു വിളകളുടെ സംരക്ഷണം - വ്യാപനം , ചെറുധാന്യങ്ങളുടെ സംരക്ഷണം , വിത്തുല്പാദന കേന്ദ്രം , ഔഷധ തോട്ടം , കണ്ടൽ നഴ്സറി , പച്ചക്കറി തൈ ഉല്പാദന കേന്ദ്രങ്ങൾ , ജൈവ വൈവിധ്യ ബോർഡുമായി ചേർന്ന് വിത്തുൽസവം എന്നിവ മാതൃകാപരമായി നടപ്പാക്കി .

ആരോഗ്യരംഗത് സ്ത്രീകളിലെ കാൻസർ കണ്ടെത്തുന്നതിന് MVR കാൻസർ സെന്ററിന്റെ സഹകരണത്തോടെ നിർണ്ണയം എന്ന പേരിൽ പ്രത്യേക ക്യാമ്പുകൾ , CHC യുടെ കാര്യക്ഷമമായ പ്രവര്തനം , സ്പെക്ട്രം സ്പെഷ്യൽ സ്കൂളിന്റെ തുടർ പ്രവർത്തനങ്ങൾ , ഭിന്ന ശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവും വിവിധ ഡിറ്റര്ജന്റ്‌ കൾ നിർമ്മിക്കുന്നതിനുള്ള യൂണിറ്റും , സുകൃതം - വയോജന ങ്ങൾക്കായി പോഷക ഭക്ഷണം , ആയുർവേദ മരുന്നുകൾ , കൗൺസിലിംഗ് , നിയമ സഹായം , ഓപ്പൺ ജിം , ജല സംരക്ഷണത്തിനായി കുളങ്ങളുടെ നവീകരണം , പശുവും തൊഴുത്തും പദ്ധതികൾ , പടുതാ കുളങ്ങളിലെ മത്സ്യകൃഷി , ആട് പ്രജനന യൂണിറ്റുകൾ എന്നിവയും കാര്യക്ഷമ മായി നടപ്പാക്കിയ പദ്ധതികളിൽ ചിലതാണ് .

ആസൂത്രണത്തിന്റെയും കൂട്ടായ്മയുടെയും വിജയമെന്ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ജെ അമൽദാസ് 
 

പ്രെസിഡന്റിന്റെ  നേതൃത്വത്തിലുള്ള ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ അംഗീകാരം .
ത്രിതല തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കേണ്ട മേഖലകളും പദ്ധതികളും സംബന്ധിച്ചു സംസ്ഥാന സർക്കാരിന് കാഴ്ചപ്പാടുണ്ട് . അത്തരം മേഖലകളിൽ മികവുറ്റതും നൂതനവും അനുകരണീയവുമായ പദ്ധതികൾ ആസൂത്രണം ചെയ്തു കാര്യക്ഷമതയോടെ നടപ്പാക്കാൻ കഴിഞ്ഞു എന്നതാണ് ബ്ളോക് പഞ്ചായത്തിന്റെ വിജയം . ഇതിനു കൂടെ നിന്ന ഭരണസമിതി അംഗങ്ങൾ നിർവ്വഹണ ഉദ്യോഗസ്ഥർ മറ്റു മുഴുവൻ ജീവനക്കാർ എന്നിവർക്ക് നന്ദിയും കടപ്പാടും കെ ജെ അമൽദാസ് അറിയിച്ചു 

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments