വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ എരമംഗലത്ത് വാട്ടർ
എ. ടി. എം. ൻ്റെ പ്രവർത്തോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . 2022 - 2023 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയാണ് എരമംഗലം , വെളിയങ്കോട് അങ്ങാടികളിൾ , വാട്ടർ വാട്ടർ എ.ടി.എം. സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് . മണിക്കൂറിൽ 500 ലിറ്റർ കപ്പാസിറ്റിയുള്ള റിവേഴ്സ് ഓസ്മോസിസ് ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫുൾ ഓട്ടോമാറ്റിക്ക് , ഫിൽറ്ററേഷൻ , കൂളർ സംവിധാനമാണ് വാട്ടർ എ.ടി. എമ്മിൽ സ്ഥാപിച്ചിട്ടുള്ളത് . കൂടാതെ അൾട്രാവയലറ്റ് ശുദ്ധീകരണവും നല്കിയിട്ടുള്ളതിനാൽ പൂർണ്ണമായും അണുവിമുക്കമായ ശുദ്ധജലം ഉറപ്പ് വരുത്തിയാണ് നല്കുന്നത്
ഒരു രൂപക്ക് ഒരു ലിറ്റർ , അഞ്ച് രൂപക്ക് അഞ്ച് ലിറ്റർ വെള്ളം ലഭിക്കുന്ന ക്രമീകരണവുമുണ്ട്. നാണയം നിക്ഷേപിക്കുന്ന മുറക്ക് രണ്ട് പ്രത്യേക സംവിധാനത്തിലൂടെയാണ് കുപ്പികളിൽ വെള്ളമെത്തുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ , റ്സലത്ത് സെക്കീർ , റമീന ഇസ്മയിൽ , ഷീജ സുരേഷ് , സുമിത രതീഷ് , പി. പ്രിയ, കെ. വേലായുധൻ , ഹസീന ഹിദായത്ത് , പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments