അധ്യാപകർ സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നവരായി മാറണമെന്നും,വിദ്യാഭ്യാസം ക്ലാസ് മുറികൾക്ക് അപ്പുറത്തുനിന്ന് നേടിയെടുക്കാൻ കഴിയുന്ന രീതിയിലേക്ക് വിദ്യാലയ സാഹചര്യങ്ങൾ മാറണമെന്നും പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അഭിപ്രായപ്പെട്ടു.
പൊന്നാനി എംഐ ഹയർ സെക്കൻഡറി സ്കൂൾ എഴുപത്തഞ്ചാം വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ഗായകൻ ഫിറോസ് ബാബു നിർവഹിച്ചു. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന എഴുപത്തഞ്ചാം വാർഷിക പരിപാടികളുടെ കലണ്ടർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് നിർവഹിച്ചു. എഴുപത്തഞ്ചാം വാർഷികം വാർഷിക പരിപാടികളുടെ ഭാഗമായി പഠന തുല്യത നേടുന്നതിനായി വിജയവീഥി, ശാസ്ത്ര പ്രദർശനം,മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം,മെഡിക്കൽ ക്യാമ്പ്,ഭിന്നശേഷി സൗഹൃദ സംഗമം, തൊഴിൽ പരിശീലനവും പുതിയ തൊഴിൽ മേഖല പരിചയപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി തുടങ്ങി വിവിധ പരിപാടികൾ ഒരു വർഷക്കാലയളവിൽ സംഘടിപ്പിക്കുന്നു. എം ഐ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ പൊന്നാനി എ. ഇ.ഒ. ടി എസ് ഷോജ,എം ഐ സഭാ സെക്രട്ടറി എ എം അബ്ദുസമദ്, പി.ടി.എ പ്രസിഡണ്ട് സഫറുള്ള യൂസഫ് ,കെ നിസാർ, ജർജീസ് റഹ്മാൻ,ഹനീഫ കെ, ടി നബീൽ,പി പി ഷംസു, കെ ജമീല, പി പി കമാൽ, സുനിൽകുമാർ പി ബി,ഷഹബാസ് ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.എം ഐ മാനേജ്മെന്റിൻ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments