സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതി യൂണിറ്റ് തല പ്രവർത്തനം ആരംഭിച്ചു
സ്കൂൾ സോഷ്യൽ സർവീസ് സ്കീം സാമൂഹ്യ സേവനം വളർന്നുവരുന്ന തലമുറയുടെ കടമ കൂടിയാണെന്ന ഓർമ്മപ്പെടുത്തലുമായി സംസ്ഥാനത്ത് തുടക്കംകുറിക്കുന്ന എസ് എസ് എസ് എസ് പദ്ധതി പൊന്നാനി സബ് ജില്ലയിൽ ആദ്യമായിജിഎച്ച്എസ്എസ് വെളിയംകോടിൽ സ്കൂളിൽ യൂണിറ്റ് തല പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ കെ സ്വാഗതമര്‍പ്പിച്ചു സംസാരിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ നിഷിൽ എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ കെ സുബൈർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാമൂഹ്യ സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി ഫാത്തിമ ടീച്ചർ പ്രവർത്തന പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അജയൻ, വെളിയംകോട് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ, പ്രിൻസിപ്പാൾ ശ്രീ നൂർ മുഹമ്മദ്, എസ് എം സി ചെയർമാൻ ശ്രീ കെ ശശി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ് ആർ ജി കൺവീനർ ശ്രീമതി ജയശ്രീ ടീച്ചർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് പൊന്നാനി ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരായ ശ്രീ അബ്ദുൽ ഹക്കീം, ശ്രീ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments