Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു


പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു 

ചങ്ങരംകുളം : മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചുവരുകളിൽ വരച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഛായാചിത്രം  അനാച്ഛാദനം നടന്നു .1990-91ൽ പത്താംക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിളുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പ് ഗ്രൂപ്പിൻറെ സാമ്പത്തിക സഹായത്തോടെ വരച്ച ചിത്രത്തിന്റെ അനാച്ഛാദനമാണ് പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ സാനിധ്യത്തിൽ  ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നത് .പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഉദയൻ എടപ്പാൾ ആണ് ചുമർചിത്രം തയ്യാറാക്കിയിട്ടുള്ളത്.ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസർ , പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വി.വി.കരുണാകരൻ,സ്കൂൾ പ്രധാന അധ്യാപകൻ ജയദേവൻ മാഷ്,
സ്കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽ ജലാൽ , സ്കൂൾ എസ് എം സി ചെയർമാൻ റഷീദ് മുതുകാട് , മറ്റ് രക്ഷാകർതൃ സമിതി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments