Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴ - കുമ്മിപ്പാലം കോൾ പടവിൽ സ്ഥിരം ബണ്ട് നിർമ്മാണത്തിന് തുടക്കമായി


നരണിപ്പുഴ -  കുമ്മിപ്പാലം  കോൾ  പടവിൽ സ്ഥിരം ബണ്ട് നിർമ്മാണത്തിന് തുടക്കമായി

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നരണിപ്പുഴ -  കുമ്മിപ്പാലം  കോൾ  പടവിൽ സ്ഥിരം ബണ്ട് നിർമ്മാണത്തിന് തുടക്കമായി.ഇതിന് മുന്നോടിയായി കർഷകരുടെ നേതൃത്വത്തിൽ കോൾ പടവിലെ വെള്ളം വറ്റിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു

പൊന്നാനി കോൾ മേഖലയിലെ  പ്രധാന കോൾ നിലമായ  വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട  നരണിപ്പുഴ -  കുമ്മിപ്പാലം  കോൾ  പടവിൽ സ്ഥിരം ബണ്ട് നിർമ്മാണത്തിന് തുടക്കമായി. സ്ഥിരം ബണ്ട് നിർമ്മാണമാണ് ആദ്യം നടക്കുന്നത്. മോട്ടോർ ഷെഡ്, രണ്ട് സ്ലൂയിസുകൾ, രണ്ട് റാമ്പുകൾ, എന്നിവ പുതുതായി നിർമ്മിക്കുകയും, ഉൾത്തോടിൻ്റെ  നവീകരണ പ്രവൃത്തികൾ നടത്തുകയും ചെയ്യും. ബണ്ട് നിർമ്മാണം നടക്കുന്നതിന് തടസ്സമില്ലാതിരിക്കുന്നതിന്  വേണ്ടി ഈ വർഷം കൃഷിയിറക്കേണെന്ന തീരുമാനവും കർഷകർ  കൈകൊണ്ടിരുന്നു. കാലങ്ങളായുള്ള  കർഷകരുടെ മുറവിളികൾക്കൊടുവിൽ കഴിഞ്ഞ വർഷം ബണ്ട് നിർമ്മാണത്തിന് തുക അനുവദിച്ചിരുന്നെങ്കിലും നിർമ്മാണം വൈകിയിരുന്നു.ഇതേത്തുടർന്ന്  കർഷകരും പ്രതിഷേധത്തിലായിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ബണ്ട് നിർമാണം ആരംഭിച്ചില്ലെങ്കിൽ തുക ലാപ്സാവുമെന്നതിനാലാണ് നിർമ്മാണം അടിയന്തിരമായി ആരംഭിക്കുന്നത്. നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എഞ്ചിൻ തറകളുടെ നിർമ്മാണത്തിനുമായി 3,92,00,000 (മൂന്ന് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം) രൂപക്കുള്ള ഭരണാനുമതി ലഭിച്ചിരുന്നു. കെ. എൽ.ഡി.യുടെ മേൽനോട്ടത്തിലാണ് പ്രവർത്തി നടക്കുക. 3 കിലോമീറ്റർ ദൂരത്തിലാണ് ബണ്ട് നിർമ്മിക്കുക.220  ഏക്കർ വിസ്തൃതിയും,വർഷം തോറും 600 ടൗൺ വരെ  നെല്ല് സംഭരിക്കുന്നതുമായ ഈ പാടശേഖരത്തെ  ആശ്രയിച്ച്  ഇരുനൂറ്റി അമ്പതോളം  കർഷകരും , നൂറുകണക്കിന്  കർഷക തൊഴിലാളികളുമാണ് കഴിയുന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.
com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com


Post a Comment

0 Comments