Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷ്യൻ ആദ്യ ഗഡു ഫണ്ട് വിതരണം ചെയ്തു


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷ്യൻ ആദ്യ ഗഡു ഫണ്ട് വിതരണം ചെയ്തു . 

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  
ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട പട്ടികജാതി , മത്സ്യ തൊഴിലാളി , അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരുമായ ആദ്യ ഘട്ട കരാറിൽ ഏർപ്പെട്ട 64 കുടുംബങ്ങൾക്കുള്ള ആദ്യ ഗഡു വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .

ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താ ക്കളിൽ ആദ്യഘട്ട നടപടിക്കായി കരാറിൽ ഏർപ്പെട്ട് ഭവനനിർമ്മാണ അനുമതി ലഭിച്ച് പഞ്ചായത്തുമായി കരാർ സമർപ്പിച്ച 64 ഗുണഭോക്താക്കൾക്കുള്ള ആദ്യഘട്ട ഗഡു വിതരണമാണ് നടത്തപ്പെട്ടത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ട 62 പേർക്ക് കൂടി ആദ്യ ഗഡു നല്കുന്നതാണ് . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അധ്യക്ഷയായ ചടങ്ങിൽ , വി. ഇ.ഒ . ജയേഷ് പദ്ധതി വിശദീകരിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്, സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അങ്ങളായ ഹുസൈൻ പടത്തകായിൽ ഷരീഫ മുഹമ്മദ് , ഹസീന ഹിദായത്ത് , റസ്ലത്ത് സെക്കീർ സബിത പുന്നക്കൽ , ഷീജ സുരേഷ് പി. വേണുഗോപാൽ , റമീന ഇസ്മായിൽ , സുമിത രതീഷ് , ഹസീന ഹിദായത്ത് , വി.ഇ. ഒ. ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു . ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.എ ഉണ്ണികൃഷ്ണൻ സ്വാഗതവും , അസിസ്റ്റന്റ് സെക്രട്ടറി ടി. കവിത നന്ദിയും പറഞ്ഞു.

ലൈഫ് ഭവന പട്ടികയിലെ കൂടുതൽ കുടുംബങ്ങൾക്ക് കൂടി ഭവനനിർമ്മാണ ആനുകൂല്യം നൽകി സമ്പൂർണപാർപ്പിട പദ്ധതി വിപുലമാക്കാനാണ് പഞ്ചായത്ത്‌ ലക്ഷ്യമാക്കുന്നത്


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments