എം.പി വീരേന്ദ്ര കുമാർ സാംസ്കാരിക സമിതി സാംസ്കാരിക സമ്മേളനവും ധന സഹായ വിതരണവും സംഘടിപ്പിച്ചു
എം.പി വീരേന്ദ്ര കുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനവും പ്ലസ് ടു വിന് ശേഷം ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് ധന സഹായ വിതരണവും അയിരൂർ ജുമാ മസ്ജിദ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.
ധനസഹായവും, സാംസ്കാരിക സമ്മേളന ഉദ്ഘാടനവും എൽ.ജെ.ഡി മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ നിർവഹിച്ചു.
എം.പി വീരേന്ദ്ര കുമാർ സാംസ്കാരിക സമിതി പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ദീർഘ കാലമായി കാർഷിക രംഗവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ കർഷക പരിപാടികളിലും പങ്കെടുക്കുന്ന തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ ഡോ. അബ്ദുൾ ഹക്കീമിനെ മാതൃഭൂമി ബുക്സിന്റെ മാനേജർ സിദ്ധാർഥൻ ആദരിച്ചു. അയിരൂർ ലെജൻഡ്സ് സ്പോർട്സ് ക്ലബ്ബിലെ കുട്ടികൾക്ക് അയിരൂർ മുഹമ്മദാലി ഫുട്ബോൾ വിതരണം ചെയ്തു.സാഹിത്യകാരൻ റഫീക്ക് പട്ടേരി മുഖ്യ പ്രഭാഷണം നടത്തി. ദീപു കുന്നംവീട്ടിൽ ആശംസകൾ നേർന്നു. റാഫി.സി സ്വാഗതവും ടി. കെ സുരേഷ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments