കാഞ്ഞിരമുക്ക് പി എൻ യുപി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
കാഞ്ഞിരമുക്ക് പി എൻ യുപി സ്കൂളിൽ 66 വാർഷികാഘോഷവും വിരമിക്കുന്ന ആശ ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെമീറ എളയേടത്ത് ഉദ്ഘാടനംചെയ്തു. പിടി എ പ്രസിഡന്റ് ബഷീർ ഒറ്റ കത്ത് അധ്യക്ഷത വഹിച്ചു. കോമഡി ഉത്സവം പാർട്ടി സിപന്റ് ,ഗായികയുമായ ഗായത്രി കെ മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ, റെജുല ആലുങ്കൽ , ഹിളർ കാഞ്ഞിരമുക്ക്, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ നിഷ വലിയവീട്ടിൽ , എംടിഎ പ്രസിഡണ്ട് സവിത തുടങ്ങിയവർ ആശംസ അർപ്പിച്ചു. പ്രധാന അധ്യാപിക കെ സിന്ധു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി വി നൂറുൽ അമീൻ നന്ദിയും പറഞ്ഞു. ജില്ല,ഉപജില്ല കല മേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും ഈ വർഷത്തെ ഓരോ ക്ലാസ്സിലെ മികച്ച വിദ്യാർത്ഥികൾക്ക് ശങ്കര മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡ് വിതരണവും നടന്നു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി..
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments