പ്രതിഷേധം ഫലംകണ്ടു:20 ഓളം പാടശേഖരങ്ങളിൽ പമ്പ് സെറ്റ് സ്ഥാപിച്ചു
മാറഞ്ചേരി:കർഷകരുടെ പ്രതി ഷേധം ഫലം കണ്ടു.പൊന്നാനി കോളിൽ 20 പാടശേഖരങ്ങളിൽ പമ്പ് സെറ്റുകൾ സ്ഥാപിച്ചു.2018ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോൾ മേഖലയിൽ പ്രഖ്യാപിച്ച ജോലികളാണ് പുരോഗമിക്കുന്നത്.പൊന്നാനി കോളിലെ 36 പാടശേഖരങ്ങൾ ക്കായി പദ്ധതി പ്രകാരം സബ് മേഴ്സബിൾ പമ്പ് സെറ്റുകളും അവ സ്ഥാപിക്കുന്നതിനുള്ള പമ്പ് ഹൗസുകളും നിർമിക്കാനാണ് കോൾ വികസന സമിതി തീരുമാനിച്ചിരിക്കുന്നത്.
4 വർഷമായി പദ്ധതി നടപ്പാ കാതെ വന്നതോടെ കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നത്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായ ത്ത് ഓഫിസ് കേന്ദ്രീകരിച്ച് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയതോടെയാണ് പദ്ധതി വേഗത്തിലാക്കിയത്.കെഎൽഡിസി, കൃഷി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനങ്ങത്തിലാണ് പദ്ധതി പൂർത്തിയാക്കുക.പാടശേഖരങ്ങളിലെ ബാക്കിയുള്ള 16 പമ്പ് സെറ്റുകൾ കാലവർഷത്തിനു മുൻപ് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments