വടമുക്ക് 124 ആം നമ്പർ അംഗൻവാടിയിലെ കുട്ടികള്‍ കൃഷിയിടം സന്ദർശിച്ചു.
കേട്ടറിഞ്ഞ കൃഷിയെ അടുത്തറിയാൻ കുരുന്നുകലെത്തി മാറഞ്ചേരി വടമുക്ക് 124 ആം നമ്പർ അംഗൻവാടിയിലെ കുട്ടികളാണ് കൃഷിയിടം സന്ദർശിച്ചത്.
കർഷക വേഷം ധരിച്ചും തലയിൽ പാള തൊപ്പിയും കയ്യിൽ കുഞ്ഞു കൈക്കോട്ടുമായി കുരുന്നുകൾ പാടത്തിറങ്ങി. ടീച്ചർ പറഞ്ഞുതന്ന കൃഷി യിടത്തെ അടുത്തറിയാനാണ് മാറഞ്ചേരി പഞ്ചായത്തിലെ 124 ആം നമ്പർ അംഗൻവാടിയിലെ കുട്ടികൾ പാടത്തേക്ക് ഇറങ്ങിയത്. ടീച്ചർമാരുടെ കൈപിടിച്ച് പാടവരമ്പിലൂടെ കാർഷിക പാട്ട് ഏറ്റുചൊല്ലി കൃഷിയിറക്കിയ വടമുക്ക് പനങ്ങാട് താഴം പാടത്തിലെ വിവിധയിടങ്ങൾ സന്ദർശിച്ചു. രാവിലെ 10 മണിക്ക് എത്തിയ സംഘം ഉച്ചവെയിലിനു മുമ്പ് അംഗനവാടിയിലേക്ക് തിരിച്ചു. കൃഷിയിട സന്ദർശനം പല കുട്ടികൾക്കും നവ്യാനുഭമായെങ്കിലും കരച്ചിൽകാരും കൂട്ടത്തിൽ ഉണ്ടായിരുന്നു . അംഗൻവാടി ടീച്ചർ അംബിക, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments