Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

SYS പൊന്നാനി സോൺ യൂത്ത് പാർലമെൻ്റിന് പതാക ഉയർത്തി


SYS പൊന്നാനി സോൺ യൂത്ത് പാർലമെൻ്റിന് പതാക ഉയർത്തി 

'സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം ' എന്ന പ്രമേയത്തിൽ SYS പൊന്നാനി സോൺ യൂത്ത് പാർലമെൻ്റിൻ്റെ പതാക ഉയർത്തൽ കർമം സ്വാഗത സംഘം ചെയർമാൻ K.M മുഹമ്മദ് ഖാസിം കോയനിർവഹിച്ചു.
  
 പതാക ഉയർത്തലിന് മുമ്പായി പൊന്നാനി ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ)  മഖാം  സിയാറത്തിന് സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകി. മഖാം  ചാരത്ത് നിന്ന്
വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി സെയ്ത് മുഹമ്മദ് തങ്ങൾ   കൈമാറിയ പതാക SYS  പൊന്നാനി സോൺ പ്രസിഡണ്ട് അബ്ദുൽ കരീം സഅദി അയിരൂർ ഏറ്റുവാങ്ങി.

സമസ്ത മലപ്പുറം ജില്ലാ മുശാവറ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് ബാഖവി അയിരൂർ ,കേരള മുസ്ലിം ജമാത്തത്ത് സോൺ ഫിനാൻസ് സെക്രട്ടറി പയ്യപ്പുള്ളി അബ്ദുൽ ഗഫൂർ, സിദ്ധീഖ് അൻവരി,സൈനുദ്ധീൻ മുസ്ലിയാർ, അബ്ദുൽ കരീം സഅദി, സെക്കീർ കെ.വി , ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, ഫളലു റഹ്മാൻ മുസ്ലിയാർ, സുബൈർ ബാഖവി, അബ്ദുൽ മജീദ് സഅദി, ഷെമീർ വടക്കേപ്പുറം, ഹാരിസ് പുത്തൽപ്പള്ളി, നിഷാബ് മാറഞ്ചേരി, ഹുസൈൻ അയിരൂർ, റംഷാദ് കോട്ടത്തറ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് രാവിലെ 9.00 മണി മുതൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ RV പാലസിൽ വച്ചാണ് യൂത്ത് പാർലമെൻറ് നടക്കുന്നത്.

വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കും പുറമേ, മത സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗത്ഭർ നയിക്കുന്ന  ചർച്ചകളും സംവാദങ്ങളും യൂത്ത് പാർലമെൻ്റിൽ നടക്കുന്നതാണ്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments