പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിജയാഹ്ലാദം സംഘടിപ്പിച്ചു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022 2023 വർഷത്തെ, ബ്ലോക്ക് തല കേരളോൽസവ വിജയികൾക്ക് വിജയാഹ്ലാദം എന്ന പേരിൽ, സമ്മാന ദാനവും കലാ പരിപാടികളും സംഗീത സായഹ്നവും സംഘടിപ്പിച്ചു.
എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ്പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഷംസു കല്ലാട്ടയിൽ, കെ വി ഷഹീർ, സമീറ ഇളയേടത്ത് , ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ.എച്ച് റംഷീന , രാമദാസ് മാസ്റ്റർ , മെമ്പർമാരായ പി അജയൻ, പി നൂറുദ്ധീൻ, പി റംഷാദ്, കെ സി ശിഹാബ്, ആശാലത, റീസ പ്രകാശ്, ജമീല മനാഫ്, BDO കെ ജെ അമൽദാസ് എന്നിവർ സംസാരിച്ചു.
വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സില്‍വര്‍ സ്റ്റാർ നന്നമുക്ക് , ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ആലങ്കോട് ഗ്രാമപഞ്ചായത്ത് എന്നിവക്ക് പ്രത്യേക ട്രോഫികളും സമ്മാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments