ചങ്ങാടം റോഡ് ശോചനീയാവസ്ഥ:
ലീഗ് നേതാക്കൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച നടത്തി
വെളിയങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ വിവിധ വാർഡുകളിലെ വികസന പ്രവർത്തനങ്ങളും ശോചനയിലാവസ്ഥയിലായ പ്രധാന റോഡുകളുടെയും പ്രവർത്തനരഹിതമായ തെരുവ് വിളക്കുകളും സംബന്ധിച്ച് ബഹുമാനപ്പെട്ട വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടേലുമായി ചർച്ച ചെയ്തു.
പ്രധാന റോഡുകളായ ചങ്ങാടം റോഡ് ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ വർക്കുകൾ ആരംഭിക്കുമെന്നും ജലജീവന്‍ മിഷനുമായി പദ്ധതിയുമായി ബന്ധപ്പെട്ട് കിഴക്ക് പ്രദേശങ്ങളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് കടന്ന് പോകുന്ന റോഡായതിനാൽ വാട്ടർ അതോറിറ്റിയുടെ ചില വർക്കുകൾ നീണ്ടു പോകുന്നതിനാലാണ് റോഡ് പണി വൈകുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശദീകരിച്ചു.
മുസ്ലിംലീഗ് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ ബീരാൻകുട്ടി സാഹിബ്, ജനറൽ സെക്രട്ടറി മഹമൂദ് കടമ്പാളത്ത്, വൈസ് പ്രസിഡന്റുമാരായ കുഞ്ഞുമോൻ എരമംഗലം, കെ.പി കമറുദ്ദീൻ, കെ.എം അബു സാഹിബ്, സെക്രട്ടറിമാരായ ഷമീർ ബെസ്റ്റ് ചോയ്സ്,ആർ.വി ഷക്കീർ, ജമാലുദ്ദീൻ പഴഞ്ഞി
ഗ്രാമപഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ ശരീഫ മുഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയംഗം ഷമീർ ഇടിയാട്ടയിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments