പൊന്നാനി നഗരസഭ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു
പൊന്നാനി: സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.
പൊന്നാനി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ടാണ് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേർന്നത്. നഗരത്തിന്റെ വിവിധ ങ്ങളായ വികസന വിഷയങ്ങൾഗിരീഷ് കുമാർ, അനുപമ, മുനിസി ചർച്ച ചെയ്ത്, സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായാണ് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചത്. വിവിധ വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വികസന, ക്ഷേമ വിഷയങ്ങളിൽ വിശദമായ ചർച്ചയും സംഘടിപ്പിച്ചു. പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, ഒ.ഒ ഷംസു, ടി. മുഹ മ്മദ് ബഷീർ, കൗൺസിലർമാരായ അജീന ജബ്ബാർ, ഫർഹാൻ ബിയ്യം, ഗിരീഷ് കുമാർ, അനുപമ, മുനിസിപ്പൽ എഞ്ചിനീയർ പി. രഘു എന്നി വർ സംസാരിച്ചു. നഗരസഭ സെ കട്ടറി എസ്. സജിറൂൺ അവസ്ഥ രേഖ തയ്യാറാക്കൽ വിശദീകരണം നടത്തി. വികസന സ്ഥിരം സമിതി അധ്യക്ഷ എം. ആബിദ് സ്വാഗതവും നഗരസഭ പ്ലാൻ ക്ലർക്ക് അജിലേഷ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments