Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ "കുടുംബസംഗമം" സംഘടിപ്പിച്ചു


കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ "കുടുംബസംഗമം" സംഘടിപ്പിച്ചു

കുന്നംകുളം : കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ (സി.ജി.പി.എ) കുന്നംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "കുടുംബസംഗമം" സംഘടിപ്പിച്ചു. കുന്നംകുളം ലിവ ടവറിൽ വെച്ചു സംഘടിപ്പിച്ച സി.ജി.പി.എ അഞ്ചാമത് കുടുംബസംഗമം ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രേഖാ സുനിൽ ഉത്ഘാടനം ചെയ്തു. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.പി.സിനോജ് മുഖ്യാഥിതി ആയിരുന്നു. ചാവക്കാട് സർക്കാർ ആശുപത്രി ഓർത്തോ സർജൻ ഡോ: സി. കെ.ഉണ്ണികൃഷ്ണൻ,നോവലിസ്റ്റും ചരിത്ര ഗവേഷകനുമായ പാങ്ങിൽ ഭാസ്കരൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ "മുതിർന്ന പൗരന്മാരുടെ ക്ഷേമം, നിയമപരമായ പരിരക്ഷ, മുതിർന്നവരുടെ മാനസികാരോഗ്യം,സാമൂഹ്യനീതി വകുപ്പ് സേവനങ്ങൾ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

സി.ജി.പി.എ കുന്നംകുളം ബ്രാഞ്ച് പ്രസിഡന്റ്‌ പി.എൻ.ശങ്കരൻ, ബ്രാഞ്ച് സെക്രട്ടറി പി.എ.ഭാസ്കരൻ,സി.ജി.പി.എ ജനറൽ സെക്രട്ടറി ടി.എൻ.വെങ്കിടേശ്വരൻ,സി.ജി.പി.എ തൃശൂർ ജില്ലാ സെക്രട്ടറി എ.കെ.രത്നദാസ്,സ്വാഗത സംഘം കൺവീനർ പി.സി.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. 
ഡോ: അബിത നയിച്ച "ആയുർവേദവും ആരോഗ്യ പരിപാലനവും" എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു. പെൻഷൻ കുടുംബങ്ങളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ശേഷം അരങ്ങേറി. സി.ജി.പി.എ കുന്നംകുളം ബ്രാഞ്ചിലെ ഇരുന്നൂറോളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.പ്രതിഭാ പുരസ്‌കാര വിതരണവും, മുതിർന്ന അംഗങ്ങളെ ആദരിക്കലും ചടങ്ങിന്റെ മാറ്റ് കൂട്ടി.

Post a Comment

0 Comments