വെളിയങ്കോട് പഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി .
വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ 2022 - 2023 വാർഷിക പദ്ധതിയിൽ വീട്ടു മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം ഘട്ട മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . സി. എം. എം യു .പി. സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു . വെറ്ററിനറി സർജൻ ഡോ : എൻ. എസ് . ഐശ്വര്യ പദ്ധതി വിശദീകരിച്ചു . ഗുണഭോക്ത വിഹിതം തികച്ചും സൗജന്യമായി 52 ദിവസം പ്രായമായ 5 വീതം കോഴി കുഞ്ഞുങ്ങളയാണ് 1000 കുടുംബങ്ങൾക്ക് വിതരണം ചെയ്തത് . ഒന്നാം ഘട്ട കോഴി വിതരണം വെളിയങ്കോട് ഏരിയയിൽ വൈസ് പ്രസിഡന്റ്, ഫൗസിയ വടക്കേപ്പുറത്ത് ഉദ്ഘാടനം ചെയ്തിരുന്നു .
ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ സുരേഷ്, റമീന ഇസ്മയിൽ പി. പ്രിയ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം. അജിത് കുമാർ , എ. നവാസ് തുടങ്ങിയവർ സംസാരിച്ചു .
2022 - വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തീറ്റ വിതരണം , ധാതുലവണവും - മരുന്നും ആട് വളർത്തൽ മുട്ട കോഴി വളർത്തൽ , പാലിന് സബ്സിഡി തുടങ്ങിയവക്കായി 2650000 വകയിരുത്തിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അറിയിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments