Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

വെളിയങ്കോട് പഞ്ചായത്ത് ക്ഷീര കർഷകർക്ക്  കാലിത്തീറ്റ  വിതരണം ചെയ്തു 


വെളിയങ്കോട്  ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്ക്  2022 - 2023 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി  കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . താഴത്തേൽപ്പടി ക്ഷീര സഹകരണ സംഘത്തിൽ വെച്ച്  നടന്ന ചടങ്ങിൽ  വാർഡ് മെമ്പർ ഷീജ സുരേഷ്  അധ്യക്ഷത വഹിച്ചു . വെറ്ററിനറി സർജൻ  ഡോ :എൻ. എസ് . ഐശ്വര്യ  പദ്ധതി വിശദീകരിച്ചു . 

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  മജീദ്  പാടിയോടത്ത് ,  ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത്  പുഴക്കര , ഗ്രാമപഞ്ചായത്ത് മെമ്പർ റസ്‌ലത്ത് സെക്കീർ , ക്ഷീരസംഘം പ്രസിഡന്റ് അഷറഫ് ചപ്പയിൽ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ  
എം. അജിത്കുമാർ , പ്രിയ ഡേവിഡ് , എ. നവാസ്  തുടങ്ങിയവർ 
സംസാരിച്ചു . സംഘം സെക്രട്ടറി നന്ദി പറഞ്ഞു . 

2022 - വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി കാലിത്തീറ്റ വിതരണം , ധാതുലവണവും - വിര മരുന്നും ,ആട് വളർത്തൽ മുട്ട കോഴി വളർത്തൽ , പാലിന് സബ്സിഡി  തുടങ്ങിയവക്കായി  2650000  ലക്ഷം  വകയിരുത്തിയതായി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു  അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments