Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇന്ദിരാഗാന്ധി കൾച്ചറൽ സെന്റർ (ICC) ആമയം ഉത്ഘാടനവും, പൊതുസമ്മേളനവും സംഘടിപ്പിച്ചു


ഇന്ദിരാഗാന്ധി കൾച്ചറൽ സെന്റർ (ICC) ആമയം ഉത്ഘാടനവും, പൊതുസമ്മേളനവും സംഘടിപ്പിച്ചു


ഇന്ദിരാ ഗാന്ധി കൾച്ചറൽ സെന്റർ (ICC) ആമയം  U. C. ഹുസൈൻ നഗറിൽ വെച്ച് UDF മലപ്പുറം ജില്ലാ ചെയർമാൻ ബഹു:P.T. അജയ് മോഹൻ ഉത്ഘാടനം നടത്തുകയും മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.സാമൂഹ്യ സേവനം എന്നത് രാഷ്ട്ര സേവനമാണെന്നുള്ള തിരിച്ചറിവ് പുതിയ തലമുറക്ക് പകർന്നുനൽകാൻ നേതൃത്വം തയ്യാറാവണമെന്ന സന്ദേശത്തോടെ ഉത്ഘാടനം നിർവഹിച്ചു. ഫാരിസ് ആമയം സ്വാഗതം പറയുകയും ജലാൽ തോണിക്കടവിൽ അധ്യക്ഷനായ ചടങ്ങിൽ മജീദ് പാണക്കാട് ആമുഖ പ്രഭാഷണം നടത്തുകയും,KSU മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ മുഖ്യപ്രഭാഷണവും നടത്തി. ICC ആമയത്തിന്റെ മെമ്പർഷിപ്പ് വിതരണോത്ഘാടനം പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ്‌ വി. കെ.അനസ് മാസ്റ്റർ ICC പ്രവാസി മെമ്പർ ഷഫീക് ചന്ദനതേൽനും , യൂത്ത് വിംഗ് ചെയർമാൻ ജാബിർനും നൽകി നിർവഹിച്ചു.തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വെളിയംകോട് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അനന്തകൃഷ്ണൻ മാസ്റ്റർ, മുതിർന്ന കോൺഗ്രസ്‌ നേതാവ് അഹമ്മദ് മാസ്റ്റർ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷെമി സുജിത്,ബക്കർ കരുമത്ത്, സമദ് ബേസിക്, നിഷാദ്, റിനാൻ തുടങ്ങിയവർ സംസാരിച്ചു. റിസ്‌വാൻ വലിയവളപ്പിൽ നന്ദി അറിയിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com



Post a Comment

0 Comments