മനോജിന് ഗിന്നസ് പക്രുവിന്റെ സ്നേഹാദരം .
വേൾഡ് ഫിറ്റ്നസ് ഫൗണ്ടേഷന്റെ സ്വർണ്ണ മെഡലിന് അർഹനായ എരമംഗലം നാക്കോല സ്വദേശി മനോജിനെയാണ് പ്രമുഖ സിനിമാതാരം കൂടിയായ ഗിന്നസ് പക്രു പൊന്നാട അണിയിച്ച് ആദരിച്ചത്. വെളിയംകോട് പഞ്ചായത്തും കനിവ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്ത്മായി സംഘടിപ്പിച്ച ഭിന്നശേഷി കലോൽസവം ഉൽഘാടനം ചെയ്തതിന് ശേഷമാണ് ആദരവ് നടന്നത്. വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു , എ.കെ. സുബൈർ, ഹന്നമോൾ , സലിം കോടത്തൂർ, ജലീൽ കിടത്തേൽ മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകരും ഭിന്നശേഷിക്കാരും മാതാപിതാക്കളും പങ്കെടുത്തു. തുടർന്ന് ഭിന്നശേഷി കലോൽസവവും നാടൻ പാട്ടും ഘോഷയാത്രയും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments