Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മോഹനേട്ടൻ പുരസ്കാരം-രമേശ് ചെന്നിത്തലയ്ക്ക്



മോഹനേട്ടൻ പുരസ്കാരം-രമേശ് ചെന്നിത്തലയ്ക്ക്

മുൻ എം എൽ എ യും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനും കോൺഗ്രസ്സ് നേതാവുമായിരുന്ന പി ടി മോഹനകൃഷ്ണന്റെ ഓർമ്മയ്ക്കായി മോഹനേട്ടൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ മോഹനേട്ടൻ പുരസ്കാരത്തിന് മുൻ പ്രതിപക്ഷ നേതാവും സമുന്നത കോൺഗ്രസ്സ് നേതാവുമായ രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു. 
പ്രതിപക്ഷ നേതാവായിരുന്ന സമയങ്ങളിൽ നിയമ സഭയ്ക്കകത്തും കേരളത്തിലെ പൊതു ഇടങ്ങളിലും നടത്തിയ ഇടപെടലുകളെ അടിസ്‌ഥാനാമാക്കിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

അന്വേഷണാത്മക പത്ര പ്രവർത്തന മേഖലയിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന മനോരമ ന്യൂസ് പ്രിൻസിപ്പിൾ കറസ്‌പോണ്ടന്റ് എസ് മഹേഷ്കുമാറിന് പ്രത്യേക പുരസ്കാരം നൽകാനും സമിതി തീരുമാനിച്ചു. പോക്സോ കേസിലെ ഇരകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വാർത്ത പരമ്പരയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 

ജൂറി അംഗങ്ങളായ വി കെ ശ്രീരാമൻ, എൻ ശ്രീകുമാർ, ആലംകോട് ലീലാകൃഷ്‌ണൻ എന്നിവരാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജനുവരി 10 ന് എരമംഗലത്ത് വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments