Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലഹരി വിമുക്ത ക്യാമ്പയിൻ - ലഘുലേഖ പ്രകാശനം ചെയ്തു


ലഹരി വിമുക്ത ക്യാമ്പയിൻ - ലഘുലേഖ പ്രകാശനം ചെയ്തു

വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുലേഖ പ്രകാശനം ചെയ്തു.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് നവംബർ ഒന്നിനാണ് തുടക്കം കുറിച്ചത്.

വെളിയങ്കോട് ജുമാഅത്ത് പള്ളിക്ക് കീഴിലുള്ള എല്ലാ പള്ളികളിലും മേഖലാതല പ്രകാശനവും ഇന്ന് നിർവഹിച്ചു,തുടർന്ന് കച്ചവട സ്ഥാപനങ്ങൾ കയറി കൊണ്ടുള്ള ബോധവൽക്കരണം, 5000 ത്തോളം വീടുകളിൽ സർവ്വേയും , മഹലിന്റെ പതിനഞ്ചോളം മേഖലകളിൽ പ്രഗൽഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ലാസ് നടക്കും.

18 .12 .2022 ന് മഹല്ലിന്റെ എല്ലാ മേഖലകളിലും വാഹന പ്രചരണം നടത്തുന്നുണ്ട്.
വെളിയങ്കോട് ജുമാഅത്ത് പള്ളിയിൽ ലഹരിവിരുദ്ധ കർമ്മസമിതി ചെയർമാൻ സക്കീർ .പി  മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ .കെ യ്ക്ക്‌  ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ മഹല്ല് ഖാളി ഹംസ സഖാഫി, മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി മനാഫ് കെ , ട്രഷറർ മൊയ്തു ഹാജി എന്നിവർ സംസാരിച്ചു.
റാഫി പങ്കയിൽ , ഹംസ തെരുവത്ത്‌ , അക്ബർ , ഷംസു ഒനാക്കൽ , ഒ വി അബ്ബാസ്‌ ,ഷംസു അയ്യോട്ടിച്ചിറ , ഷാഫി പി വി , മരക്കാർ ഹാജി , മുജീബ്‌ കൊട്ടിലിങ്ങൽ , സോഫി റഫീക്‌ , പി ആർ കെ റസാക്ക്‌ , അഷ്‌റഫ്‌ , മൊയ്തുട്ടി , റഷീദ്‌ , റോയൽ ഉമ്മർ , സമദ്‌ മാളിയക്കൽ , മജീദ്‌ , ലത്തീഫ്‌ എന്നിവർ വിവിധ മേഖലകളിൽ വിതരണത്തിന്ന് നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments