'സമാരവം': ഭിന്നഭശഷി വാരാചരണവുമായി പൊന്നാനി നഗരസഭ
സമാരവം; ഭിന്നശേഷി വാരാചരണം വിവിധ പരിപാടികളോടെ സമുചിതമായി പൊന്നാനി നഗരസഭയിൽ ആചരിക്കുന്നു. ഡിസംബർ 3 മുതൽ 9 വരെ വിവിധ പരിപാടികളോടെ സമാരവം എന്ന പേരിലാണ് വാരാചരണം. സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പൊന്നാനി നഗരസഭ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് ആചരണം നടത്തുന്നത്.
വാരാചരണങ്ങളുടെ ഭാഗമായി ഡിസംബർ 6 ന് ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ പൊതു വിദ്യാലയ സന്ദർശനം നടത്തും. പൊന്നാനി ഏ.വി ഹയർ സെക്കണ്ടറി സ്കൂളിലാണ് സന്ദർശനം. 7 ന് അരികെ എന്ന പേരിൽ മാറഞ്ചേരി സ്പെക്ട്രം ഭിന്നശേഷി സ്കൂളിലും സന്ദർശനം നടത്തും. 8 ന് ബഡ്സ് ഡേ ദിനത്തിൽ ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരുടെ കായിക ഇനങ്ങൾ സംഘടിപ്പിക്കും. ഈശ്വരമംഗലം ന്യൂയുപി സ്കൂളിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുക. സമാപന ദിനമായ 9 ന് ഉയരെ എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. നിളയോര ടൂറിസ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കുമായി ബോട്ട് യാത്ര സംഘടിപ്പിക്കും. തുടർന്ന് ബലൂൺ പറത്തൽ വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
പൊന്നാനി നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ഭിന്നശേഷി പരിചരണ പരിശീലന പരിപാടി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ചു ക്ലാസെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ആബിദ, ഷീനാസുദേശൻ, കൗൺസിലർ ഷാഫി, ബഡ്സ് അധ്യാപിക ജസീല, പി.ടി.എ ഭാരവാഹി റഷീദ് മർവ, സി.ഡി.എം.സി ഫിസിയോ തെറാപ്പിസ്റ്റ് സജീർ പി.ടി, അങ്കണവാടി വർക്കേഴ്സ് പ്രതിനിധി ഷൈമ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments