പെന്നാനി നഗരസഭയിൽ തൊഴിൽ സഭ സംഘടിപ്പിക്കുന്നു
പ്രാദേശിക തലത്തിൽ തൊഴിൽ അന്വേഷകരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള തൊഴിൽ സഭ പെന്നാനി നഗരസഭയിൽ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്കും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായാണ് തൊഴിൽ സഭ സംഘടിപ്പിക്കുന്നത്.
പകെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖലകളിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് തൊഴിൽ സഭ.
നഗരസഭയുടെ ആഭിമുഖ്യത്തിൽ അഞ്ച് തൊഴിൽ സഭകളാണ് സംഘടിപ്പിക്കുന്നത്. ബാങ്ക് പ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ നഗര ഉപജീവന മിഷൻ പ്രതിനിധികൾ, കുടുംബശ്രീ മിഷൻ പ്രതിനിധികൾ. സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും. ആദ്യ തൊഴിൽസഭ 19 ന് തിങ്കൾ രാവിലെ 10 മുതൽ ചമ്രവട്ടം ആർ.വി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നഗരസഭയിലെ 6 മുതൽ 14 വരെയുള്ള വാർഡുകളിലെ തൊഴിലന്വേഷകർക്കും സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും പങ്കെടുക്കാം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments