Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാന ആശാൻ ആലംകോട് ഗംഗാധരൻ നായർക്ക് ശ്രീകൃഷ്ണ സേവ സങ്ക് പുരസ്കാരം


പാന ആശാൻ ആലംകോട് ഗംഗാധരൻ നായർക്ക് ശ്രീകൃഷ്ണ സേവ സങ്ക് പുരസ്കാരം

പൂനെ ആസ്ഥാനമായുള്ള ശ്രീകൃഷ്ണ സേവ സങ്ക് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കലാകാരന്മാർക്ക് നൽകി വരുന്ന ഒൻപതാമത് ശ്രീകൃഷ്ണ സേവ സങ്ക് പുരസ്കാരം പാന ആശാൻ ആലംകോട് ഗംഗാധരൻ നായർക്ക്.
കേരളത്തിൽ മൺമറഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ക്ഷേത്ര അനുഷ്ഠാന കലയായ പാനയുൾപ്പെടെയുള്ള കലകളുടെ നിലനിൽപ്പിനും പ്രചാരണത്തിനുമായി ജീവിതം ഉഴിഞ്ഞ് വെച്ച കലാകാരനാണ് ഗംഗാധരൻ നായർ. ഈ സംഭാവനക്കാണ് പുരസ്കാരം.
12001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 2023 ജനുവരി 16 ന് ഗംഗാധരൻ നായരുടെ ജന്മഗ്രാമമായ ആലംകോട് ആര്യങ്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ സമർപ്പിക്കുമെന്ന് ഭാരവാഹികളായ ടി.വി.ഉണ്ണികൃഷ്ണൻ (ചെയർമാൻ ശ്രീകൃഷ്ണ സേവ സങ്ക് ചാർറ്റബിൾ ട്രസ്റ്റ് പൂനെ)
പി.സി. നമ്പ്യാർ എന്നിവർ അറിയിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments