Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി തണ്ണീര്‍പ്പന്തൽ വെളിയംകോട് റോഡിന്റെ യാത്ര ക്ലേശത്തിന് പരിഹാരമാകുന്നു


മാറഞ്ചേരി തണ്ണീര്‍പ്പന്തൽ വെളിയംകോട്  റോഡിന്റെ യാത്ര ക്ലേശത്തിന് പരിഹാരമാകുന്നു

മാറഞ്ചേരി തണ്ണീര്‍പ്പന്തൽ  വെളിയംകോട് റോഡിന്റെ വർഷങ്ങളായുള്ള യാത്ര ക്ലേശത്തിന് പരിഹാരമാകുന്നു.  മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം  ഉപയോഗിച്ച്  രണ്ട് പിഡബ്ല്യു റോഡുകളുടെ ബന്ധിപ്പിക്കുന്ന തണ്ണീർപന്തൽ വെളിയങ്കോട് റോഡിന് (മാറഞ്ചേരി പരിച്ചകം) 35 ലക്ഷം രൂപ അനുവദിച്ചതിന്റെ  അടിസ്ഥാനത്തിൽ  കാന ടാറിങ്  എസ്റ്റിമേറ്റ്  എടുക്കൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ  സുബൈറിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മെഹറലി, റെജുല ഗഫൂർ,  സുലൈഖ റസാഖ്, AE ഷാജഹാൻ ഓവർസിയർ അജീഷ് തുടങ്ങിയവരും സംബന്ധിച്ചു.  വർക്ക് സമയോചിതമായി  പൂർത്തീകരിക്കാൻ ഡിവിഷൻ മെമ്പർ എ കെ സുബൈർ എല്ലാവരോടും സഹകരണം അഭ്യർത്ഥിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments