ഓരോ കുട്ടിയുടെ ജന്മദിനദിനത്തിനും ഇനി പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുസ്തകങ്ങളുടെ എണ്ണം കൂടും. പിറന്നാൾ ആഘോഷത്തിനു പകരം ക്ലാസ് ലൈബ്രറിയിലേക്കു പുസ്തകങ്ങൾ സംഭാവന നൽകുന്ന - പിറന്നാൾ ലൈബ്രറി- പദ്ധതിക്ക് സ്കൂളിൽ തുടക്കമായി. പ്രശസ്ത നോവലിസ്റ്റ് പി.സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൊന്നാനിയുടെ സാംസ്കാരികമായ പ്രത്യേകതകളാണ് തന്നെ എഴുത്തുകാരനും അതിലുപരി നല്ലൊരു വായനക്കാരനും ആക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് - ബി ബാച്ചിലാണ് ആദ്യമായി പദ്ധതി തുടങ്ങുന്നത്. പുസ്തകങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം വായന ഉറപ്പാക്കാനുള്ള മാർഗവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ കുട്ടിയും വായിക്കുന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് തയാറാക്കി ക്ലാസിൽ അവതരിപ്പിക്കണം. ആഴ്ചയിൽ ഒരു ക്ലാസ് പുസ്തകചർച്ചയ്ക്കായി മാറ്റി വച്ചിട്ടുമുണ്ട്.
പ്ലസ് വൺ ഹ്യുമാനിറ്റീസ് - ബി ക്ലാസിലെ അബ്ദുൽ ഹാഷിമിൻ്റെ പിറന്നാൾ സന്തോഷത്തിൻ്റെ ഭാഗമായി ഹാഷിമിൻ്റെ മാതാപിതാക്കളായ മുഹമ്മദ് സമീർ (സമീർ സ്റ്റീൽ), ആയിഷ എന്നിവർ അൻപതോളം പുസ്തകങ്ങൾ പിറന്നാൾ ലൈബ്രറിയിലേക്ക് ആദ്യ സംഭാവന നൽകി.
പിടിഎ പ്രസിഡന്റ് ഇസ്മായിൽ ഇ.കെ അധ്യക്ഷനായി. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ പി.സന്ധ്യ, ഹൈസ്കൂൾ എച്ച്എം ഇൻ ചാർജ് ഗീത പി.എസ്, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി മിസിരിയ എ.പി, അധ്യാപകരായ സജീവ് കുമാർ. കെ, കപിൽ രാജ്, വിദ്യാർഥികളായ ഫാത്തിമത് സഹല, ഷംന പി.എ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments