Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം ആണ്ട് നേർച്ച സമാപിച്ചു


എരമംഗലം ആണ്ട് നേർച്ച സമാപിച്ചു 

എരമംഗലം ആണ്ടുനേർച്ച സമാപിച്ചു അശ്ലൈഖ് ഹിഷാം മുസ്‌ലിയാരുടെയും അശ്ലൈഖ് ചിയ്യാമു മുസ്ലിയാരുടെയും നാമധേയത്തിൽ നടത്തിവരാറുള്ള എരമംഗലം ആണ്ട് നേർച്ച സമാപിച്ചു 

ഡിസംബർ 9 വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം മഹല്ല് ഖത്തീബ് അബൂത്വാഹിർ ബാഖവി അവർകളുടെ നേതൃത്വത്തിൽ മഖ്ബറ സിയാറത്ത് നടത്തി തുടർന്ന് മഹല്ല് പ്രസിഡൻറ് ടി എം അബൂബക്കർ ഹാജി പതാക ഉയർത്തി ആണ്ട് നേർച്ചയ്ക്ക് തുടക്കമായി വൈകിട്ട് നടന്ന സ്വലാത്ത് മജ്‌ലിസ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി ദുആ മജ്ലിസിന് നേതൃത്വം നൽകി.

ശനിയാഴ്ച നടന്ന മതപ്രഭാഷണം ഉസ്താദ് നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തി ഞായറാഴ്ച രാവിലെ മുതൽ ഭക്ഷണവിതരണം നടത്തി വൈകിട്ട് 7 മണിക്ക് ഉസ്താദ് ശാക്കിർ ദാരിമി കാസർകോട് പ്രഭാഷണം നടത്തി അബു താഹിർ ബാഖവിയുടെ നേതൃത്വത്തിൽ കൂട്ട പ്രാർത്ഥനയും നടന്നു 

മഹല്ല് പ്രസിഡണ്ട് ടി എം അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി വി കെ ഷാഹുൽഹമീദ്, സ്വാഗതസംഘം കൺവീനർ ടി കുഞ്ഞുമുഹമ്മദ്, സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കുട്ടി പേരോത്തയിൽ, എം കെ അബ്ദുല്ല ഹാജി, പി കെ കുഞ്ഞുമുഹമ്മദ്, അഷ്റഫ് അൽ അമീൻ, ടി എം മുഹ്യിദ്ധീൻ ഹാജി, വി.കെ കുഞ്ഞിമോൻ ഹാജി, വി കെ ഉമ്മർ, പി കെ മുഹമ്മദ് ഹാജി, സിസി അബൂബക്കർ, ഡോ.നിസാർ എംപി, എ കെ സൈനുദ്ദീൻ, മുസ്തഫ ചന്ദനത്ത്,  എ കെ മൂസ മൗലവി, പി അഷ്റഫ് പേരോത്തയിൽ, കെവീസ് അബൂബക്കർ, ഉമ്മർ ഹാജി സി കെ എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments