Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

" തീരോന്നതി " സൗജന്യ മെഡിക്കൽ ക്യാമ്പ് പാലപ്പെട്ടിയിൽ സംഘടിപ്പിച്ചു.

" തീരോന്നതി " സൗജന്യ മെഡിക്കൽ ക്യാമ്പ്  പാലപ്പെട്ടിയിൽ സംഘടിപ്പിച്ചു.

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തീര ദേശമായ പാലപ്പെട്ടിയിലെ അഞ്ച് വാർഡുകളിൽ കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ തീരോന്നതി  സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് പാലപ്പെട്ടി ജി.എച്ച്.എസ്.എസിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ വൈസ് പ്രസിഡന്റ് ശ്രീ: പി. നിസാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: ബിനീഷ മുസ്തഫ നിർവ്വഹിച്ചു.

ശ്രീമതി: ബേബി ഷീജ കോഹൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് വികസന സമിതി ചെയർ പേഴ്സൺ കുമാരി റംഷീന. എ.എച്ച് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി: നിഷാദത്ത് ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി: സൗദ അബ്ദുള്ള മെമ്പർമാരായ മുസ്തഫ ടി.എച്ച്, സുനിൽ ദാസ്, കൗലത്ത് യഹിയ ഖാൻ, ഷംല റഷീദ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


രാവിലെ മുതൽ തുടക്കമായ ക്യാമ്പിൽ മികച്ച പങ്കാളിത്തം ഉണ്ടായി. സൗജന്യ പരിശോധനയും മരുന്നുകളും വിതരണം ചെയ്തു. ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ പൊന്നാനി ശ്രീ: ശ്രീജേഷ് കെ. നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments