Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാവ്, കുളം - ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.


കാവ്, കുളം - ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.

പഠന പ്രവർത്തനങ്ങളുടെ ഭാഗമായി  ജി.എൽ.പി.സ്കൂൾവെളിയങ്കോട് ഗ്രാമത്തിലെ വിദ്യാർത്ഥികൾക്കായി ഗ്രാമത്തിലെ എളേടത്ത് മന തറവാടിനോടു ചേർന്ന കാവിലേക്കും തൊട്ടടുത്തുള്ള വിശാലമായ കുളത്തിലേക്കും പ്രാദേശിക പഠന യാത്ര സംഘടിപ്പിച്ചു. പരിസര പഠനത്തിന്റെ ഭാഗമായി വിവിധ ആവാസ വ്യവസ്ഥകൾ നേരിൽ കണ്ട് വിവര ശേഖരണം നടത്തി കാര്യങ്ങൾ മനസ്സിലാക്കുക എന്ന പഠന ലക്ഷ്യം മുൻ നിർത്തിയാണ് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചത്. 


എളേടത്ത് മന തറവാടിലെ ശ്രീ മനോജ് . ജി.ഇ, ശ്രീ മുരളി .ജി.ഇ, ശ്രീമതി, ഉഷ എന്നിവർ കാവിന്റെ പ്രാധാന്യവും പ്രത്യേകതകളും പരിസ്ഥിതിയുടെ ശരിയായ നിലനിൽപ്പിൽ അവ വഹിക്കുന്ന പങ്കും വിശദീകരിച്ചു കൊടുത്തു.
ഒരു ആവാസ വ്യവസ്ഥ എന്ന നിലയിൽ കാവുകളും കുളങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഉൾക്കൊള്ളാൻ കുട്ടികൾക്ക് സന്ദർശനം നല്ല അവസരമൊരുക്കി.


അദ്ധ്യാപികമാരായ  വി.ടി. ഇന്ദു , രേഖ. എ, പ്രീതി സി, ഹന്നത്ത്, നിഷ ദേവരാജൻ , പ്രധാനാധ്യാപകൻ പി. രഘു എന്നിവർ ഫീൽഡ് ട്രിപ്പിന് നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments