Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം 'പൊന്നാനിയിൽ


കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം 'പൊന്നാനിയിൽ

പൊന്നാനി: വികല പരിഷ്കാരങ്ങൾ തകർക്കും പൊതു വിദ്യാഭ്യാസം എന്ന പ്രമേയത്തിൽ തിരൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ജനുവരി 7 ന് 
പൊന്നാനിയിൽ നടക്കും.
ടോപ്പ് ടെൻ എക്സലൻസ് അവാർഡ്, സി.എച്ച്. പ്രതിഭ ക്വിസ് വിജയികളെ ആദരിക്കൽ , യാത്രയപ്പ് എന്നിവ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. പൊന്നാനി എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭ മുസ്ലിം ലീഗ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് കടവനാട് ഉദ്ഘാടനം ചെയ്തു . കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഇ.പി.എ.ലത്തീഫ്,
ടി.സി. സുബൈർ,ജലീൽ വൈരങ്കോട്, പ്രധാന അധ്യാപകൻ പി.പി. ഷംസുദ്ധീൻ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ പി. പി. മുഹമ്മദ് സുധീർ, എ. സാദിഖലി, സക്കീർ ഹുസൈൻ വെളിയങ്കോട്, ഉപജില്ല ഭാരവാഹികളായ വി.കെ. ശബീർ, കെ.ഇ. കാസിം, സഫ് വാൻ മംഗലം, പി.പി. കമാലുദ്ധീൻ , സക്കരിയ്യ കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരണേ യോഗം പൊന്നാനി നഗരസഭ മുസ്ലിം ലീഗ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് കടവനാട് ഉദ്ഘാടനം ചെയ്യുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments