എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആദരവ് സംഘടിപ്പിച്ചു
താനൂരിൽ വെച്ചു നടന്ന
മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും സിൽവർ മെഡലും കരസ്ഥമാക്കിയ നീരജ് മുള്ളത്തിനെയും വെങ്കലം നേടിയ ചന്ദന മുള്ളത്തിനെയും എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആദരിച്ചു. ഇന്ത്യൻ ജവാൻ ശ്രീ. ദേവാനന്ദ് ഉപഹാരങ്ങൾ വിതരണം ചെയ്തു. എരമംഗലം വിന്നർ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ കായിക പ്രദർശനവും ജയൻ തണ്ടിലത്തിന്റെ മാജിക് ഷോയും നടത്തി. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി അഭയ് കൃഷ്ണൻ സ്വാഗതം പറയുകയും പ്രസിഡന്റ് ഓ കെ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഗൈഡൻസ് ട്യൂടോറിയൽ അധ്യാപകൻ ഷെമീൽ മാഷ്, കായിക അദ്ധ്യാപകൻ ഹനീഫ് മാസ്റ്റർ ആശംസകൾ നേർന്നു. ക്ലബ്ബ്എക്സിക്യൂട്ടീവ് അംഗം ശ്രീ മുകേഷ് പാറക്കാട്ട് ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.സെക്രട്ടറി അനിൽ വടാശ്ശേരി നന്ദിയും രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments