വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ആരവം 2022 കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷിക ആഘോഷമാണ് അതിവിപുലമായി നടന്നത്. എരമംഗലം കെ എം എം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സിനിമാ സംഗീത സംവിധായകനും നാടൻ പാട്ടുകാരനുമായ മണികണ്ഠൻ പെരുമ്പടപ്പ് പാട്ടുപാടിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ കെ സുബൈർ , ആരിഫാ നാസർ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താജുനിസാ, വെളിയങ്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര, ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ, ബ്ലോക്ക് മെമ്പർമാർ പഞ്ചായത്ത് മെമ്പർമാർ, സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. സി ഡി എസ് ചെയർപേഴ്സൺ പുഷ്പലത സ്വാഗതവും കവിത നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments