സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം നടത്തി
സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക എന്ന തലകെട്ടിൽ പൊന്നാനി വേൾഡ് കൾച്ചറൽ ഫൗണ്ടേഷൻ നടത്തുന്ന സ്ത്രീധന വിരുദ്ധ കാമ്പയിന്റെ ഭാഗമായി മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സൽക്കാര ഓഡിറ്റോറിയത്തിൽ സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം നടത്തി. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. പി.സി.ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ. ഹൈദറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേറ്റർ സുലൈമാൻ മേൽപത്തൂർ മുഖ്യപ്രഭാഷണം നടത്തി. കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്നു. സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എം.ടി. നജീബ് നിർവ്വഹിച്ചു.
ടി. മാധവൻ പി.ടി.എ.പ്രസിഡന്റ് അബ്ദുറഹ്മാൻ പോക്കർ, ശ്രീരാമനുണ്ണി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, എ.അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ലത ടീച്ചർ സ്വാഗതവും ഇബ്രാഹിം മാസ്റ്റർ നന്ദിയും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments