എം.ടി. ബഷീർ അനുസ്‌മരണസമ്മേളനവും പുരസ്‌കാരസമർപ്പണവും സംഘടിപ്പിച്ചു
എരമംഗലം: അർബുദത്തോട് പൊരുതുമ്പോഴും ആയിരക്കണക്കിന് അർബുദരോഗികൾക്ക് പ്രചോദനമായിമാറി ഒടുവിൽ മരണത്തിനുകീഴടങ്ങിയ എം.ടി. ബഷീർ അനുസ്‌മരണസമ്മേളനം നടത്തി. എം.ടി. ബഷീർ സ്‌മാരക വേദിയുടെ നേതൃത്വത്തിൽ മാറഞ്ചേരി കരുണാഭവനിൽ നടന്ന അനുസ്‌മരണസമ്മേളനം എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ ഉദ്‌ഘാടനം ചെയ്‌തു. ചെയർമാൻ ഇ. അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. പ്രഥമ എം.ടി. ബഷീർ സ്‌മാരക പുരസ്‌കാരം റിട്ട. അധ്യാപകനും ജീവകാരുണ്യ പ്രവർത്തകനുമായ വി. ഇസ്‌മായിൽ ഏറ്റുവാങ്ങി. എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ അനുസ്‌മരണപ്രഭാഷണം നടത്തി. ലീന മുഹമ്മദാലി, ടി.കെ. മുഹമ്മദ്, കെ.പി. രാമനാഥൻ, എ.പി. വാസു, എ.കെ. ആലി, ടി. അബ്‌ദു, കെ.പി. മാധവൻ, എ.സി. ഉസ്‌മാൻ, ഒ.വി. ഇസ്‌മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments