113മത് എരമംഗലം ആണ്ട് നേര്‍ച്ചക്ക് തുടക്കമായി
എരമംഗലം : ശൈഖ് ചിയാമു മുസ് ലിയാരുടെയും ഹിശാംമുസ് ലിയാരുടെയും നാമധേയത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ആണ്ടുനേര്‍ച്ച സമൂഹ സിയാറത്തോടെ തുടക്കമായി മഹല്ല് ഖത്തീബ് ഉസ്താദ് അബൂത്വാഹിര്‍ ബാഖവി പടപ്പറമ്പ് സമൂഹസിയാറത്തിന് നേതൃത്വം നല്‍കി തുടര്‍ന്ന് നടന്ന പതാകഉയര്‍ത്തല്‍ കര്‍മ്മം എരമംഗലം മഹല്ല് പ്രസിഡന്റ് അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു.
ഡിസംബര്‍ 9 ന് വൈകീട്ട് 7ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും തുടര്‍ന്ന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി സ്വലാത്ത് മജ് ലിസിന് നേതൃത്വം നല്‍കും, ശനിയഴ്ച വൈകീട്ട് 7: 30ന് ഉസ്താദ് നൗഷാദ് ബാഖവി പ്രഭാഷണം നടത്തും ഞായറാഴ്ച വൈകീട്ട് 7: 30ന് ശാക്കിര്‍ ദാരിമി കാസര്‍ഗോഡ് പ്രഭാഷണം നടത്തും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments