Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എച് നയൻ ഇവന്റസ് യു എ ഇയുടെ കുട്ടികൾക്കുള്ള പ്രഥമ H9 അചീവമെന്റ് അവാർഡ്-2022 എരമംഗലം സ്വദേശിക്ക്


എച് നയൻ ഇവന്റസ് യു എ ഇയുടെ  കുട്ടികൾക്കുള്ള  പ്രഥമ H9 അചീവമെന്റ് അവാർഡ്-2022 എരമംഗലം സ്വദേശിക്ക്

ദുബായ്: യു. എ .ഇ യിലെ കുട്ടികൾക്കായി എച് നയൻ ഇവെന്റ്സ് സംഘടിപ്പിച്ച പ്രഥമ ബാലപ്രതിഭാ പുരസ്കാരം ദേശിയ ബാല ദിനത്തിനോടനുബന്ധിച്ചു ഖിസൈസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടത്തിയ വർണ്ണശബളമായ ആഘോഷപരിപാടിയിൽ വെച്ച് ഗ്ലോബൽ പ്രോഡിജി അവാർഡ്  ജേതാവും, ഇന്റർനാഷണൽ ഡയാന അവാർഡ് ജേതാവുമായ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അമിത് മാസിന് ശബീലിന്, അൽ-ബർഷാ  പോലീസ് മേധാവി മേജർ ഒമർ മുഹമ്മദ് സുബൈർ അൽ മർസൂഖി സമ്മാനിച്ചു. നവംബർ  11 വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ അജ്‌മാൻ ടൂറിസ്റ്റ് അറ്റെൻഷൻ മേധാവി മൈദ അൽ സുവൈധി, മലയാള സിനിമ താരം അതിഥി രവി, ലുലു ഖസൈസ് മാനേജർ ഫദലു എന്നിവർ സന്നിഹിതരായിരുന്നു. ഗായകരായ ഇഷാൻ ദേവ്, സരിഗമപ  ഫെയിം റിതു രാജ് എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. മലപ്പുറം എരമംഗലം സ്വദേശി അഡ്വ.ഷബീൽ ഉമ്മറിന്റെയും ഡോ.സുമയ്യ ഷബീലിന്റെയും പുത്രനാണ് പതിനാറുകാരനായ അമിത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments