Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റോഡുകളുടെ പുനർ നിർമ്മാണം അടിയന്തിരമായി നടപടി കൈക്കൊള്ളണമെന്ന് മാറഞ്ചേരി പൗരാവകാശ സമിതി


റോഡുകളുടെ പുനർ നിർമ്മാണം അടിയന്തിരമായി നടപടി കൈക്കൊള്ളണമെന്ന് മാറഞ്ചേരി പൗരാവകാശ സമിതി

ജലജീവൻ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി തകർക്കപ്പെട്ട റോഡുകളുടെ പുന:ർ നിർമ്മാണം അനന്തമായി നീളും. റോഡുകളുടെ പുന:ർ നിർമ്മാണത്തിന് പ്രൊജക്റ്റിൽ ഫണ്ട് വക കൊള്ളിച്ചിട്ടുണ്ടങ്കിലും അവ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് വാട്ടർ അതോറിറ്റി അസി.എക്സി.എഞ്ചിനീയർ പറഞ്ഞു.
മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി നൽകിയ വിവരാവാകാശ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ വെളുപ്പെടുത്തിയത്.


തകർന്ന റോഡുകൾ പി.ഡബ്ളിയു ഡി യോ പഞ്ചായത്തോ ആണ് നന്നാക്കേണ്ടത്. തകർന്ന റോഡുകളുടെ എസ്റ്റിമേറ്റുകൾ എടുക്കണമെങ്കിൽ ഓരോന്നിനും എത്ര തുക വേണമെന്ന് Worldwide നിശ്ചയിക്കണം.
എസ്റ്റിമേറ്റ് എടുക്കുമ്പോൾ ഫണ്ടിന്റെ ലഭ്യത ഉറപ്പ് വരുത്തണം. ഫണ്ടിന്റെ ലഭ്യത ഉറപ്പായാൽ മാത്രമെ ടെന്ററടക്കമുള്ള നടപടികളിലേക്ക് പോകാൻ കഴിയുകയുള്ളൂ. മാസങ്ങളും വർഷങ്ങളും അതിന് വേണ്ടി വരും.

തകർന്ന മുഴുവൻ റോഡുകളുടെയും പുന: ർ നിമ്മാണത്തിന് കോടിക്കണക്കിന് രൂപയാണ് ആവശ്യം വരിക. ജലജീവൻ പദ്ധതിക്ക്‌ വേണ്ടി വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പുപ്പ് പഞ്ചായത്തുകളിൽ ആകെ നീക്കിവെച്ചിരിക്കുന്നത് 222.46 കോടി രൂപയാണ്. ഈ പഞ്ചായത്തുകളിൽ 21,942 കണക്ഷനുകൾ നൽക്കുന്നതിന് വേണ്ടി പൈപ്പുകൾ സ്ഥാപിക്കൽ, ടാങ്കുകളുടെ നിർമ്മാണം എന്നിവക്ക് ഇതിൽ നല്ലൊരു തുക നീക്കിവെക്കണം. അതു് കൊണ്ടാണ് റോഡ് നിർമ്മാണത്തിന് പദ്ധതിയിൽ Testing തുക നീക്കിവെക്കാതിരിക്കുന്നത്.

ഇപ്പോൾ ഇട്ട പൈപ്പുകളിലൂടെ വെള്ളം പമ്പ് ചെയ്തു അതിന്റെ സുരക്ഷ പരിശോധിച്ചതിന് ശേഷം മാത്ര മായിരിക്കും റോഡുകളുടെ പൂർണ്ണ രീതിയിലുള്ള പുന:ർ നിർമ്മാണം നടക്കുക
അതിന് പഞ്ചായത്തുകളിൽ ടാങ്കുകൾ പണിയേണ്ടതുണ്ട്. മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ യഥാക്രമം 23, 21, 20 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള സംഭരണികൾ പണിയണം.

എന്നാൽ പൊന്നാനി താലൂക്കിൽ വട്ടംകുളം, എടപ്പാൾ, കാലടി പഞ്ചായത്തുകൾ മാത്രമാണ് ഇത് വരെ സ്ഥലം ലഭ്യമാക്കിയിട്ടുള്ളത്.
സ്ഥലം ലഭ്യമാക്കിയ പഞ്ചായത്തുകളിൽ തന്നെ 2024 മാർച്ച് മാസത്തോടെ മാത്രമെ പണി പൂർത്തീകരിക്കുകയുള്ളൂവെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.

സ്ഥലം വിട്ട് നൽകാത്ത പഞ്ചായത്തുകളിലെ സംഭരണി നിർമ്മാണം അനന്തമായി നീളും. വെള്ളം ലഭ്യമായാലേ കണക്ഷൻ നൽകുവാൻ കഴിയൂ. വർഷങ്ങൾ വേണ്ടി വരുന്ന പ്രക്രിയകൾക്കാണ് ആദ്യം തന്നെ റോഡുകൾ തകർത്ത് പൈപ്പുകൾ സ്ഥാപിക്കുന്നത്.

തകർക്കപ്പെട്ട റോഡുകളുടെ പുന:ർ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്നും യാത്രാ ദുരിതം പരിഹരിക്കണമെന്നും മാറഞ്ചേരി പൗരാവകാശ സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭരണി നിർമ്മാണത്തിന് സ്ഥലം വിട്ട് നൽകാത്ത പഞ്ചായത്തുകൾ അതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ സമിതി ജനറൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്, ട്രഷറർ എം.ടി. നജീബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.കെ. റഹീം, എം.ശ്രീരാമനുണ്ണി, കരീം ഇല്ലത്തേൽ എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments