ക്ലാസെടുത്ത് വൈദ്യുതി മന്ത്രി
കാര്‍ഷിക ഉത്പാദനം മികച്ച രീതിയില്‍ വര്‍ധിപ്പിക്കാന്‍ ഓരോ കര്‍ഷകനും കൈക്കൊള്ളേണ്ട ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ച് ക്ലാസെടുത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. തെങ്ങ്, കവുങ്ങ് എല്ലാം ഇടവിളയായി ചെയ്യുന്ന കൃഷി രീതി മികച്ച വിളവ് നല്‍കുന്നതല്ല. കാര്‍ഷിക വിളകള്‍ വേര്‍തിരിച്ചു കൃഷി ചെയ്യണം. ഓരോ വിളയുടെയും സ്വഭാവത്തിന് അനുസരിച്ചു വള്ളവും വളവും നല്‍കണം. എങ്കില്‍ മാത്രമേ മികച്ച വിളവ് ഇതില്‍ നിന്നും ഓരോ കര്‍ഷകനും ലഭ്യമാകൂ. പൊന്നാനി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മിച്ച മിനി വൈദ്യുതി ഭവന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിലാണ് എങ്ങനെ ശാസ്ത്രീയ കൃഷി രീതിയിലൂടെ മികച്ച വിളവും വരുമാനവും ഒരു കര്‍ഷകന് നേടാം എന്നതിനെ പറ്റി മന്ത്രി അഭിപ്രായപെട്ടത്. കൃഷിയിടത്തില്‍ മികച്ച ഉത്പാദനം ലഭിക്കാന്‍ മൈക്രോ ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കണം. ഇത്തരത്തില്‍ ഓരോ വിളകളുടെയും രീതിക്കനുസരിച്ചു മതിയായ രീതിയില്‍ വെള്ളം ലഭ്യമാക്കിയാല്‍ മികച്ച ഉത്പാദനം ലഭ്യമാകും. വിയറ്റ്‌നാമില്‍ കുരുമുളക് ഒരു ഏക്കറില്‍ ഉല്പാദിപ്പിക്കുന്നത് 7500 കിലോഗ്രാമാണ്. ലോകത്തിലേറ്റവും കൂടുതല്‍ കുരുമുളക് ഉല്പാദിപ്പിക്കുന്നതും അവരാണ്. എന്നാല്‍ കേരളത്തില്‍ ഒരു ഏക്കറില്‍ 350 കിലോഗ്രാം കുരുമുളകാണ് ശരാശരി ഉല്പാദനം. മൈക്രോ ഇറിഗേഷന്‍ പോലുളള നൂതന സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മികച്ച ഉല്പാദനം ഇവിടെയും ലഭ്യമാക്കാന്‍ കഴിയും. ഇതില്‍ കെഎസ്ഇബിക്ക് വലിയൊരു പ്രാധ്യാനം ഉണ്ട്. വൈദ്യുതി എത്താത്ത മേഖലകളില്‍ സോളാര്‍ ഉപയോഗിച്ച് വൈദ്യുതി എത്തിക്കണമെന്നും ഇത്തരം സംവിധാനങ്ങള്‍ കര്‍ഷകര്‍ പരമാവധി ഉപയോഗപ്പടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments