Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയുടെ ചരിത്രം : കെ.പി രാജന്‍ രചിച്ച പുസ്തകം തിങ്കളാഴ്ച പ്രകാശനം ചെയ്യും


മാറഞ്ചേരിയുടെ ചരിത്രം : കെ.പി രാജന്‍ രചിച്ച പുസ്തകം തിങ്കളാഴ്ച പ്രകാശനം ചെയ്യും

ഗതകാല സ്മരണകളുറങ്ങുന്ന മാറഞ്ചേരിയുടെ ഇന്നലെകളിലേക്ക് ഒരെത്തിനോട്ടം നടത്തി ശ്രീ. കെ.പി. രാജൻ രചിച്ച, മാറഞ്ചേരി മതേതര സംസ്കൃതിയുടെ സാമൂഹ്യരാഷ്ട്രീയ ഭൂപടം എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 2022 നവംബര്‍ 28 തിങ്കളാഴ്ച 4pm ന് മാറഞ്ചേരി സൽക്കാര അങ്കണത്തിൽ കാലടി സംസ്കൃത സർവ്വകലാശാല അസോസിയേറ്റ് പ്രൊഫ. ഡോ. എം.സി. അബ്ദുൾ നാസർ നിർവ്വഹിക്കുന്നു.

ഡോ. ഫസീല തരകത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇ സിന്ധു (പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), സമീറ ഇളയിടത്ത് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ഷൗക്കത്തലിഖാൻ, പ്രൊഫ. കെ.എം. ചന്ദ്രഹാസൻ, വാസുദേവൻ നമ്പൂതിരി, എ. മുഹമ്മദ് മാസ്റ്റർ, ഇ. ഹൈദരലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിക്കുന്നു. തുടർന്ന് ഹല്ലാ ബോൽ ആസാദി എന്ന നാടകവും അരങ്ങേറും.

മാറഞ്ചേരി വന്നേരിനാട് പ്രസ്‌ ഫോറത്തില്‍ നടന്ന  വാർത്താസമ്മേളനത്തിൽ റഹ്മാൻ പോക്കർ, ഇ. സുനിൽ കുമാർ, കെ.പി. രാജൻ, സുമേഷ് കാരക്കാട് എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments