പുന്നയൂർക്കുളം പഞ്ചായത്തിലെ എസ് ആർ ഒ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു
കുടിവെള്ളക്ഷാമത്തെ തോൽപ്പിക്കാൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഒരുങ്ങി. പഞ്ചായത്തിലെ പനന്തറ- ഉരുളുമെൽ പ്രദേശത്തെ 120 ഓളം വരുന്ന ജനങ്ങളുടെ ദാഹമകറ്റുന്ന എസ് ആർ ഒ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ദേശീയ റർബ്ബൺ മിഷൻ എന്നീ ഫണ്ടുകളുപയോഗിച്ച് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്. പഞ്ചായത്തിലെ 2018 - 19 സാമ്പത്തിക വർഷത്തെ പദ്ധതിയാണിത്. 13, 14 വാർഡുകളിലെ കുടുംബങ്ങളുടെ നാലുവർഷത്തെ കാത്തിരിപ്പാണ് ഇവിടെ സഫലമാകുന്നത്.
2018 ൽ ആരംഭിച്ച കുടിവെള്ള പദ്ധതി പല സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. പഞ്ചായത്തിലെ മനുഷ്യസ്നേഹികളായ കയനയിൽ കുടുംബത്തിലെ ദിലീഫ് അലി, കമാൽ, ഫാറൂഖ് എന്നിവർ നൽകിയ അര സെൻറ് ഭൂമിയിലാണ് കുടിവെള്ളത്തിന് ആവശ്യമായ ടാങ്ക് നിർമ്മിച്ചത്. 25000 ലിറ്റർ ജലസംഭരണി ശേഷിയുള്ള ടാങ്ക് ഉരുളുമെൽ പ്രദേശത്താണ് നിർമ്മിച്ചത്.
മന്ദലാംകുന്ന് കിണർ പ്രദേശത്തെ പദ്ധതിയിലെ ഗുണഭോക്താക്കൾ ചേർന്ന് കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയും 4 ലക്ഷം മുടക്കി 2 സെന്റ് സ്ഥലവും വാങ്ങി. പദ്ധതിക്ക് വേണ്ടി കമ്മിറ്റി അംഗങ്ങൾ ഈ സ്ഥലം പഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇവിടെയാണ് കുഴൽക്കിണറും മോട്ടോർപുരയും സ്ഥാപിച്ചിട്ടുള്ളത്. ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനം. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തീകരിച്ച് എസ് ആർ ഒ കുടിവെള്ള പദ്ധതി അടുത്തമാസം നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments