Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യുഡിഎഫ് വിജയത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ മധുരം വിതരണം ചെയ്ത് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം


യുഡിഎഫ് വിജയത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ മധുരം വിതരണം ചെയ്ത് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം 


പൊന്നാനി മണ്ഡലം ഉൾപ്പെടെയുള്ളയിടങ്ങളിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുകയും നൂറിലേറെ സീറ്റുകളുമായി ഭരണത്തിലെത്തുകയും ചെയ്തതിന് പിന്നാലെ, മാറഞ്ചേരി പഞ്ചായത്തിൽ വിത്യസ്തമായൊരു കാഴ്ച അരങ്ങേറി. സിപിഎം മാറഞ്ചേരി മുൻ ലോക്കൽ കമ്മിറ്റി അംഗവും മുക്കാല പ്രദേശത്തെ പ്രമുഖ പാർട്ടി പ്രവർത്തകനുമായ അബ്ദുറഹ്മാനാണ് യുഡിഎഫ് വിജയം ആഘോഷിച്ചുകൊണ്ട് മധുരം വിതരണം ചെയ്തത്. പഞ്ചായത്ത് ഓഫീസിലെത്തി ജീവനക്കാർക്കും പ്രസിഡന്റിനും മധുരം നൽകിയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

യുഡിഎഫിന്റെ ഈ വിജയം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്നും, അത്തരമൊരു മാറ്റത്തിന് വഴിയൊരുങ്ങിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

 തെറ്റായ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയ അബ്ദുറഹ്മാന്റെ ഈ നടപടി ഇതിനകം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സാധാരണഗതിയിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുമ്പോൾ പ്രവർത്തകർ മൗനം പാലിക്കാറുള്ള സ്ഥാനത്ത്, സ്വന്തം പാർട്ടിക്ക് സംഭവിച്ച തിരിച്ചടിയെ ക്രിയാത്മകമായ വിമർശനമായി കണ്ട് വിജയികളെ അഭിനന്ദിക്കാൻ തയ്യാറായ അബ്ദുറഹ്മാന്റെ നീക്കം രാഷ്ട്രീയ കേരളത്തിൽ അപൂർവ്വമായൊരു സംഭവമായി മാറുകയാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments