പി.ടി. സുധീർ ഗോവിന്ദന്റെ ഏഴാം ഓർമ്മദിനം ആചരിച്ചു
ഐ.എൻ.സി. പ്രവാസി എരമംഗലം സോഷ്യൽ വെൽഫെയർ ഗ്രൂപ്പിന്റെ സ്ഥാപക നേതാവും എക്സ് എംഎൽഎ പി.ടി. മോഹന കൃഷ്ണന്റെ മകനുമായിരുന്ന പി.ടി. സുധീർ ഗോവിന്ദന്റെ ഏഴാം ഓർമ്മദിനം ആചരിച്ചു. ഓർമ്മദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ‘സൗജന്യ രക്ത പരിശോധന ക്യാമ്പും’ സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനവും ‘സുധീര സ്പർശം’ പദ്ധതിയുടെ പ്രഖ്യാപനവും പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി നിർവഹിച്ചു. ഐ എൻ എസി പ്രവാസി അഡ്മിൻ കൂടിയായ യു.ഡി.എഫ് പൊന്നാനി നിയോജകമണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. പി.ടി. അജയമോഹൻ ,
എം വി ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയിൽ, കെ എം അനന്തകൃഷ്ണൻ മാസ്റ്റർ, സി കെ പ്രഭാകരൻ, ഷാജി കാളിയത്തേൽ, പി രാജാറാം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത്, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ, പി.ടി. ഖാദർ , വി.കെ ഷാഹുൽ ഹമീദ് ഐ.എൻ.സി. പ്രവാസി അഡ്മിൻമാരായ സി.കെ. അഷറഫ് , നിഷാജ് നാക്കോല, ഷംസു ചന്ദനത്തേൽ , യൂസഫ് പുല്ലൂണിയിൽ , ഷംസു ഇട്ടിലയിൽ പ്രേമേജ സുധീർ തുടങ്ങിയവർ സംസാരിച്ചു.
ഐഎൻസി പ്രവാസി അഡ്മിൻമാരായ സുരേഷ് പാട്ടത്തിൽ സ്വാഗതവും , സാദിഖ് ഇ ആർ എം . നന്ദിയും പറഞ്ഞു.
ഓർമ്മദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 24ന് രാവിലെ 7 മുതൽ വൈകിട്ട് 4 വരെ എരമംഗലത്ത് സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments