പാലപ്പെട്ടി സംഗമം പലിശരഹിത അയൽ കൂട്ടായ്മ കുടുംബ പ്രതിരോധം തീർക്കുന്നു
പാലപ്പെട്ടി മേഖലയിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽ കൂട്ടായ്മ ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരിക്കെതിരെയുള്ള കുടുംബ പ്രതിരോധം തീർക്കുന്നു. വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായ തോതിൽ വർധിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി സർക്കാരിനെയും രാഷ്ട്രീയ മത സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് സംഗമംസംഗമം പലിശരഹിത അയൽ കൂട്ടായ്മ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഉദ്ഘാടനം പാലപ്പെട്ടി സ്വാമി പടിയിലുള്ള മെഹഫിൽ മഹൽ പരിസരത്ത് വച്ച് പതിമൂന്നാം തീയതി ഞായറാഴ്ച പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ് മുസ്തഫ ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ സംഗമ കുടുംബ പ്രതിരോധം എന്ന് തലക്കെട്ടിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. അയൽക്കൂട്ടങ്ങളിൽ സമ്പാദ്യ ശീലം വളർത്തുക പലിശരഹിത വായ്പകൾ അനുവദിക്കുക സ്വയംതൊഴിൽ സംരംഭകർക്ക് പലിശരഹിത വായ്പയോടൊപ്പം സബ്സിഡി ലഭ്യമാക്കുക, ബോധവൽക്കരണ ക്ലാസുകൾ നടത്തുക തൊഴിൽ പരിശീലങ്ങളും മെഡിക്കൽ ക്യാമ്പുകളും നടത്തുക തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് സംഗമം അയൽ കൂട്ടായ്മ നടത്തിവരുന്നത്. വാർത്താ സമ്മേളനത്തിൽ സംഗമം സെക്രട്ടറി മജീദ് പാലപ്പെട്ടി, ഫീൽഡ് കോഡിനേറ്റർസ് റെമീന മുസ്തഫ, സെറീന ഇബ്രാഹിം, നൂർജ അനസ്, മൻസിയ കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments