Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റെഡ് പവർ വെളിയംങ്കോടിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു


ഖത്തർ വേൾഡ് കപ്പിനെ വരവേറ്റുകൊണ്ട്  റെഡ് പവർ വെളിയംങ്കോടിന്റെ നേതൃത്വത്തിൽ സൗഹൃദ  ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജന്റീന ബ്രസീൽ ഫാൻസ് അസോസിയേഷന്റെ മത്സരങ്ങളാണ് നടന്നത്  .  എംടിഎം കോളേജിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം റിട്ടയേഡ് ഡി ഐ എസ് പി  വികെ അക്ബർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ സ്വാഗതം പറഞ്ഞു. താഹിർ താഹിർ തണ്ണിത്തുറ അധ്യക്ഷനായി.ആർപ്പുവിളിയും ആരവവുമായി വലിയ ആരാധക പിന്തുണയോടെയാണ് താരങ്ങൾ ഗ്രൗണ്ടിലെത്തിയത്‌. മത്സരം തുടങ്ങിയതുമുതൽ ഓരോ  മുന്നേറ്റവും ആരാധകരെ ആവേശഭരിതരാക്കി. കളിയുടെ വീറിനും വാശിക്കും ഒട്ടും കുറവില്ലായിരുന്നു. ആർപ്പുവിളിയുമായി കാണികൾ ടീമിന് പ്രോത്സാഹനം നൽകി. രണ്ട് വിഭാഗങ്ങളില്‍ ആയാണ്  മത്സരം നടന്നത് . മുപ്പതിന് മുകളിലുള്ള  ബ്രസീൽ അർജന്റീന ഫാൻസിന്റെ മത്സരത്തിൽ  6-3 അർജന്റീന വിജയിച്ചു. മുപ്പതിന് താഴെയുള്ള  ബ്രസീൽ അർജന്റീന ഫാൻസിന്റെ മത്സരത്തിൽ 2-1 ബ്രസീലും വിജയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments