Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

താഴത്തേല്‍പടി പെരുമുടിശ്ശേരി കാന നിര്‍മാണം: പരാതികൾക്ക് പരിഹാരം


താഴത്തേല്‍പടി പെരുമുടിശ്ശേരി കാന നിര്‍മാണം: പരാതികൾക്ക് പരിഹാരം

മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന താഴത്തേല്‍പടി പെരുമുടിശ്ശേരി റോഡിന്‍റെ കാന നിര്‍മാണംത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സോഷ്യൽ മീഡിയയിലുൾപ്പെടെ ചർച്ച ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജോലി നിർത്തി വെച്ചിരുന്നു. പരാതികൾക്ക് പരിഹാരം കാണാൻ ഡിവിഷൻ മെമ്പർ എ കെ സുബൈറും എൻജിനീയർവിങ്ങും പ്രസ്തുത സ്ഥലം എസ്റ്റിമേറ്റ് പ്രകാരം വർക്ക് മാറ്റി ചെയ്യിപ്പിച്ചു.


കാനയോട് ചേര്‍ന്നുള്ള മരത്തിന്‍റെ കടഭാഗം തള്ളിനില്‍ക്കുന്നതിനാല്‍ കാന നിര്‍മാണത്തില്‍ വരുത്തിയ മാറ്റത്തിലാണ് നാട്ടുകാര്‍ പരാതി അറിയിച്ചത് എൻജിനീയർവിങ്ങിന്‍റെ നിര്‍ദേശപ്രകാരം കടഭാഗം വെട്ടിമാറ്റി നിര്‍മാണം പുനരാരംഭിച്ചു.


പ്രദേശവസികളായ എം.അബൂബക്കർ, കരീം താഴത്തേൽപടി, ബാബു, കുഞ്ഞുമോൻ, ഗഫൂർ സി.സി,  മണി തമ്പാത്ത്, ജിഷാദ് ഒലിയിൽ സംഭവ സ്ഥലത്തുണ്ടായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments