Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നീരുറവ് പദ്ധതി വെളിയംകോട് പഞ്ചായത്തിൽ പ്രാഥമിക യോഗം ചേർന്നു.


നീരുറവ് പദ്ധതി വെളിയംകോട് പഞ്ചായത്തിൽ  പ്രാഥമിക യോഗം  ചേർന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവൃത്തികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൻ്റെ   ഭാഗമായി  ഗ്രാമ പഞ്ചായത്ത് തലത്തിൽ നീർത്തടാധിഷ് ഠിത സമഗ്ര വികസന പദ്ധതി "നീരുറവ് "  തയ്യാറാക്കി  നടപ്പാക്കേണ്ടതുണ്ട്. ഇതിന്ടെ ഭാഗമായി വെളിയംകോട് പഞ്ചായത്തിൽ  പ്രാഥമിക യോഗം  ചേർന്നു.
 വെളിയങ്കോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന പരിപാടി വൈസ് പ്രസിഡന്റ്  ഫൗസിയ വടക്കേപ്പുറത്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷതവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക്  ബി ഡിയോ അമൽദാസ്,  പദ്ധതി വിശദീകരിച്ചു .പെരുമ്പടപ്പ് ബ്ലോക്ക്  എ ഇ അതുൽ, ഹൗസിംഗ് ഓഫീസർ  അനു അജയൻ ,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്തു പുഴക്കര, അസിസ്റ്റന്റ് സെക്രട്ടറി കവിത   തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഏഇ MGNREGS പ്രഷീന സ്വാഗതവും  MGNREGS ഗണേശൻ നന്ദിയും പറഞ്ഞു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments