Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസെസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കേരള ഇലക്ട്രിക്കൽ  വയർമാൻ ആൻഡ്  സൂപ്പർവൈസെസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായി
പാർലമെന്റിൽ അവതരിപ്പിച്ച  വൈദ്യുതി നിയമഭേദഗതി ബില്ലിൽ  വൈദ്യുതി ഉപഭോക്താക്കൾക്കും വൈദ്യുതി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ  പിൻവലിക്കണം എന്ന്  കേരള ഇലക്ട്രിക്കൽ  വയർമാൻ ആൻഡ്  സൂപ്പർവൈസെസ് അസോസിയേഷൻ  സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരള ഇലക്ട്രിക്കൽ  വയർമാൻ ആൻഡ്  സൂപ്പർവൈസെസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.  രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു.  സ്റ്റാൾ ഉദ്ഘാടനം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയിടത്ത്  നിർവഹിച്ചു. പ്രകടനം പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, ആദരിക്കൽ, കുടുംബ സഹായവിതരണം, വിവിധ കമ്പനികളുടെ  ഡെമോൺസ്ട്രേഷൻസമ്മേളനത്തിനോട് അനുബന്ധിച്ച്  നടന്നു. KEWSA ജില്ലാ പ്രസിഡന്റ് ഷിനോജ്  അധ്യക്ഷത വഹിച്ചു. എം എസ് ബിബിൻ  അനുശോചന പ്രമേയം അവതരിപ്പിച്ചു.KEWSA സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി  പ്രസാദ് ടി കെ മുഖ്യപ്രഭാഷണം നടത്തി . ധന സഹായ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ നിർവഹിച്ചു. KEWSA ജില്ലാ സെക്രട്ടറി സുനിൽദാസ്  സ്വാഗതവും KEWSA ജനറൽ കൺവീനർ രാംകുമാർ നന്ദിയും പറഞ്ഞു . ചൊവ്വാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി  ടി കെ പ്രസാദ്  ഉദ്ഘാടനം ചെയ്യും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com


Post a Comment

0 Comments