കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകന യോഗം എസി മൊയ്തീന് എംഎല്എയുടെ അധ്യക്ഷതയില് ചേര്ന്നു.
പാത്രമംഗലം റോഡ്, കേച്ചേരി വേലൂര് റോഡ് എന്നിവയുടെ നിര്മ്മാണ പ്രവര്ത്തനങ്ങള് ജനുവരിയില് പൂര്ത്തീകരിക്കുമെന്ന് അസി.എക്‌സി.എന്ജിനീയര് യോഗത്തെ അറിയിച്ചു. കാട്ടകാമ്പാല് റോഡിന്റെ സര്വ്വേ ഒരു കിലോമീറ്റര് പൂര്ത്തീകരിച്ചതായും ബാക്കി അടുത്ത മാസത്തോടെ പൂര്ത്തീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര് വ്യക്തമാക്കി. വേലൂര് -ചുങ്കം- തയ്യൂര് റോഡിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിച്ചതായും പെരുമ്പിലാവ് നിലമ്പൂര് റോഡിലെ കാന നിര്മ്മാണം ഭൂരിഭാഗം കഴിഞ്ഞതായും അസി.എന്ജിനീയര് അറിയിച്ചു. അഞ്ഞൂര് റോഡ് ഡിസം.31നകം പൂര്ത്തീകരിക്കുമെന്ന് നിരത്ത് വിഭാഗം ഓവര്സിയര് അറിയിച്ചു.
പന്നിത്തടം ജംഗ്ഷന് വികസനം ചര്ച്ച ചെയ്യാന് പ്രത്യേക യോഗം ചേരാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് എംഎല്എ നിര്ദ്ദേശം നല്കി.കുന്നംകുളം ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള് വേഗത്തിലാക്കുന്നതിന് കെആര്എഫ്ബി അധികൃതരോട് നിര്ദ്ദേശിച്ചു. കുന്നംകുളം പിഡബ്ലിയുഡി റസ്റ്റ് ഹൗസില് ചേര്ന്ന യോഗത്തില് കുന്നംകുളം നഗരസഭാ ചെയര്പേഴ്‌സണ് സീതാരവീന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.കെ രാമകൃഷ്ണന്, ചിത്ര വിനോബാജി, ടി ആര് ഷോബി, മീന സാജന്, ഇ എസ് രേഷ്മ, എസ് ബസന്ത് ലാല്, സിഎംടി നോഡല് ഓഫീസറായ സൂപ്രണ്ടിങ്ങ് എന്ജിനീയര് വി കെ ശ്രീമാല, കെആര്എഫ്ബി എക്‌സിക്യൂട്ടീവ് എന്ജിനീയര് ബിന്ദു പരമേശ്വരന് , പൊതുമരാമത്ത് റോഡ്‌സ് ബ്രിഡ്ജസ് മെയിന്റനന്സ് വകുപ്പ് ഉദ്യോഗസ്ഥര്, കെഎസ്ഇബി ഉദ്യോഗസ്ഥര്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments